പെരുമ്പാമ്പുമായി കുട്ടിയുടെ സാഹസികത; വീണ്ടും വൈറലായി വീഡിയോ

കാലങ്ങള്‍ പഴക്കമുള്ളതാണെങ്കിലും സാഹസിക വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലായ വീഡിയോയാണ് @TheFigen_ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവെച്ച പെരുമ്പാമ്പിനൊപ്പം കളിക്കുന്ന കുട്ടിയുടെത്. ‘ഉത്തരവാദിത്തമില്ലാത്ത മാതാപിതാക്കള്‍’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  ഇതിനോടകം 89,000 പേരാണ് വീഡിയോ കണ്ടത് .

ചില കാര്യങ്ങളോട് നമുക്ക് കുട്ടിക്കാലം മുതല്‍ ഭയം  തോന്നറുണ്ട്.  അവയില്‍ ചിലത് മുതിര്‍ന്നപ്പോഴും വിട്ടുമാറാതെ വേട്ടയാടാറുമുണ്ട്. അത്തരത്തില്‍ നമ്മളില്‍ പലർക്കും പേടിയാണ് പാമ്പിനെ.

എന്നാല്‍ ഭീമാകാരനായ പെരുമ്പാമ്പിനൊപ്പം ഒരു കൊച്ചുകുട്ടി കളിക്കുന്നതാണ് ഇപ്പോൾ തരംഗമാകുന്നത്. ഭയമൊട്ടും ഇല്ലാതെയാണ് കുട്ടി പാമ്പിനൊപ്പം കളിക്കുന്നത്. കൂറ്റന്‍ പാമ്പിന്റെ തലപൊക്കാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ പലതവണ പാമ്പിന്റെ തല ഉയര്‍ത്തി കൈയ്യിലെടുക്കുകയും അത് താഴെക്ക് പോവുകയും വീണ്ടും എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഒട്ടും  ആശങ്ക ഇല്ലാതെ വളരെ ആസ്വദിച്ചാണ് കുട്ടി ഇതൊക്കെ  ചെയ്യുന്നത്. വീഡിയോ എടുക്കുന്നയാള്‍ ഇതെല്ലാം കണ്ട് ചിരിക്കുന്നതും കേള്‍ക്കാം.

അതേസമയം 2018ല്‍ ഈ വീഡിയോ യുടൂബില്‍ പങ്കുവെച്ചിരുന്നാലും ഇത് പിന്‍വലിച്ചിരുന്നു.  കഴിഞ്ഞ ദിവസം വീണ്ടും ട്വിറ്ററില്‍ വീഡിയോ പങ്കുവെയ്ക്കപ്പെട്ടപ്പോള്‍ ആളുകള്‍ ഏറ്റെടുത്തു.

Latest Stories

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ