സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 46 പേര്‍ മരിച്ചു. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ഓംദുര്‍മാനിലെ സൈനിക വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് സൈനിക വിമാനം തകര്‍ന്ന് വീണത്. സുഡാന്റെ സീനിയര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വടക്കന്‍ ഓംദുര്‍മാനിലെ വാദി സയ്യിദ്‌ന സൈനിക വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുഡാന്‍ സൈന്യം അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളാണ് അപകടത്തിന് കാരണമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Read more
പത്ത് പേര്‍ക്ക് പരിക്കേറ്റതായും മീഡിയ ഓഫീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഖാര്‍ത്തൂമിലെ മുതിര്‍ന്ന കമാന്‍ഡറായിരുന്ന മേജര്‍ ജനറല്‍ ബഹര്‍ അഹമ്മദും കൊല്ലപ്പെട്ടവരിലുണ്ട്.