സുഡാനില്‍ സൈനിക വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണു; അപകടത്തില്‍ 46 പേര്‍ക്ക് ദാരുണാന്ത്യം

സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 46 പേര്‍ മരിച്ചു. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ഓംദുര്‍മാനിലെ സൈനിക വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിലാണ് സൈനിക വിമാനം തകര്‍ന്ന് വീണത്. സുഡാന്റെ സീനിയര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

വടക്കന്‍ ഓംദുര്‍മാനിലെ വാദി സയ്യിദ്‌ന സൈനിക വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുഡാന്‍ സൈന്യം അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളാണ് അപകടത്തിന് കാരണമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പത്ത് പേര്‍ക്ക് പരിക്കേറ്റതായും മീഡിയ ഓഫീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഖാര്‍ത്തൂമിലെ മുതിര്‍ന്ന കമാന്‍ഡറായിരുന്ന മേജര്‍ ജനറല്‍ ബഹര്‍ അഹമ്മദും കൊല്ലപ്പെട്ടവരിലുണ്ട്.

Latest Stories

IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

IPL 2025: വയസ്സനാലും ഉൻ സ്റ്റൈലും ബുദ്ധിയും ഉന്നൈ വിട്ടു പോകവേ ഇല്ലേ, നൂർ അഹമ്മദിനും ഭാഗ്യതാരമായി ധോണി; മുൻ നായകൻറെ ബുദ്ധിയിൽ പിറന്നത് മാന്ത്രിക പന്ത്; വീഡിയോ കാണാം

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു