ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള; ഹൈഫയിലേക്ക് എത്തിയത് 170 മിസൈലുകള്‍; തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഷെയ്ഖ് നയിം കാസെം

ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഹിസ്ബുള്ള. വടക്കന്‍ ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് 170 മിസൈലുകള്‍ അയച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. റോക്കറ്റുകളില്‍ ചിലത് ഇസ്രയേലിന്റെ ഡോം തടുത്തെങ്കിലും ആക്രമണത്തില്‍ പ്രദേശത്തെ ജനവാസമേഖലയില്‍ നാശനഷ്ടങ്ങളുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശക്തമായ തിരിച്ചടി നേരിട്ടശേഷവും തങ്ങളുടെ സൈനികശേഷിക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് ഹിസ്ബുള്ളയുടെ നേതൃചുമതലയുള്ള ഷെയ്ഖ് നയിം കാസെം അവകാശപ്പെട്ടു. ഇസ്രയേല്‍ കൊന്നൊടുക്കിയ സംഘടനയുടെ കമാന്‍ഡര്‍മാര്‍ക്ക് പകരം പുതിയ നേതാക്കള്‍ അധികാരമേറ്റിട്ടുണ്ട്. ഇസ്രയേല്‍ ഒരാഴ്ചയായി നടത്തുന്ന കരയാക്രമണത്തിന് ലബനനിലേക്ക് മുന്നേറാനായിട്ടില്ലെന്നും കാസെം വ്യക്തമാക്കി.

അതേസമയം, ഹസന്‍ നസറുള്ള വധിക്കപ്പെട്ടതിനു പിന്നാലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ തലവനാകുമെന്നു കരുതപ്പെടുന്ന ഹാഷെം സഫിയുദ്ദീനും കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റ്.
കഴിഞ്ഞ വ്യാഴാഴ്ച ഇസ്രേലി സേന സഫിയുദ്ദീനെ ലക്ഷ്യമിട്ട് ലബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷം സഫിയുദ്ദീനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.

മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസന്‍ നസറുള്ള കഴിഞ്ഞ മാസം 27നാണ് ബെയ്‌റൂട്ടിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നസറുള്ളയുടെ ബന്ധുവാണു ഷിയാ പുരോഹിതനായ ഹാഷിം സഫിയുദ്ദീന്‍.

നേതൃത്വമില്ലാത്ത സംഘടനയായി ഹിസ്ബുള്ള മാറിയെന്ന് ഇസ്രേലി സേനയുടെ വടക്കന്‍ കമാന്‍ഡിനെ സന്ദര്‍ശിച്ച യൊവാവ് ഗാലന്റ് പറഞ്ഞു. നസറുള്ളയെ ഉന്മൂലനം ചെയ്തു. അയാളുടെ പിന്‍ഗാമിയും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യത. ഹിസ്ബുള്ളയുടെ ആയുധശേഷിയും കുറഞ്ഞതായി ഗാലന്റ് കൂട്ടിച്ചേര്‍ത്തു.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്