ചന്ദ്രന്‍ അധികം വൈകാതെ ചുവക്കും; ആകാംഷയോടെ ശാസ്ത്രലോകം

വാനനിരീക്ഷകരെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല വര്‍ഷമാണ്. പുതുവര്‍ഷം ആരംഭിച്ചതു തന്നെ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തോടെയാണ്. അടുത്ത ആകാശ വിസ്മയ വിരുന്നിനായി അധികമൊന്നും കാത്തിരിക്കേണ്ടി വരില്ല. 150 വര്‍ഷത്തിനു ശേഷം സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ പ്രതിഭാസത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ലോകം. ജനുവരി 31 നാണ് ഈ പ്രതിഭാസം സംഭവിക്കുക.

ഈ മാസം മൂന്ന് പൂര്‍ണ ചന്ദ്രനാണ് ആകാശത്ത് തെളിയുക. ഇതില്‍ ആദ്യത്തെ സൂപ്പര്‍ മൂണ്‍ ആയിരുന്നു. സൂപ്പര്‍ മൂണ്‍  ചന്ദ്രന്‍ ഭൂമിയോട് അടുത്തു വരുന്ന പ്രതിഭാസമാണ്. ഈ സമയത്ത് ചന്ദ്രന് 15 ശതമാനത്തോളം വലിപ്പകൂടുതല്‍ തോന്നിക്കും. ഒരു മാസത്തില്‍ രണ്ട് പൗര്‍ണമി സംഭവിക്കുന്നതാണ് ബ്ലൂമൂണ്‍. ജനുവരി 31 ന് രണ്ടാമത്തെ പൂര്‍ണ ചന്ദ്രനായ ബ്ലൂ മൂണ്‍ ആകാശത്ത് തെളിയും. ശരാശരി രണ്ടര വര്‍ഷം കൂടുമ്പോഴാണ് ബ്ലൂമൂണ്‍ തെളിയാറുള്ളു.

ഇതിന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രനാണ് ബ്ലഡ് മൂണ്‍. പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂണ്‍ തെളിയുന്നത്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ എത്തുമ്പോല്‍ സംഭവിക്കുന്ന പ്രതിഭാസമാണിത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്. ഫെബ്രുവരി 1 ന് വെളുപ്പിനായിരിക്കും ഈ പ്രതിഭാസം നടക്കുക. ഉഈ മൂന്നു പ്രതിഭാസങ്ങളും അവസാനം ഒരുമിച്ചു സംഭവിച്ചത് 1886 ലായിരുന്നു.