കെനിയൻ ആകാശം കീഴടക്കാനുള്ള അദാനിയുടെ മോഹത്തിന് വിരാമം; കരാര്‍ റദ്ദാക്കി ഹൈക്കോടതി

കെനിയൻ ആകാശം കീഴടക്കാനുള്ള അദാനിയുടെ മോഹത്തിന് വിരാമം. കെനിയ സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് ഒപ്പുവച്ച 15,500 കോടി രൂപയുടെ കരാർ കോടതി റദ്ദാക്കി. ഇതോടെ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വന്തമാക്കാൻ ഇനി അദാനി ഗ്രൂപ്പിന് കഴിയില്ല. കെനിയയിലെ മനുഷ്യാവകാശ കമ്മീഷനും അഭിഭാഷകരുടെ സംഘടനയും കോടതിയെ സമീപിച്ചതോടെയാണ് കോടതി നടപടി.

കെനിയയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ മോഹങ്ങള്‍ക്കാണ് അദാനിയുടെ കമ്പനി തിരിച്ചടി നേരിട്ടത്. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന് 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കാനുള്ള തീരുമാനമാണ് കെനിയയിലെ ഹൈക്കോടതി റദ്ദാക്കിയത്.

അദാനിയുടെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കെനിയയിലെ മനുഷ്യാവകാശ കമ്മീഷനും അഭിഭാഷകരുടെ സംഘടനയും കോടതിയെ സമീപിച്ചു. തന്ത്രപരവും ലാഭകരവുമായ വിമാനത്താവളം സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കുന്നത് തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സദ്ഭരണം, ഉത്തരവാദിത്തം, സുതാര്യത, പൊതുപണം വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കുക തുടങ്ങിയ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണിതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

ജോമോ കെനിയാത്ത എയര്‍പോര്‍ട്ട് വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി കെനിയയില്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനി സ്ഥാപിച്ചാണ് അദാനി ഗ്രൂപ്പ് ആഫ്രിക്കയിലെ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമം നടത്തിയത്. തൊഴില്‍ വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നും വിദേശികള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി കെനിയ ഏവിയേഷന്‍ വര്‍ക്കേഴ്സ് യൂണിയനും പദ്ധതിയെ എതിര്‍ത്തിരുന്നു. അതേസമയം വിമാനത്താവളം വില്‍ക്കുന്നില്ലെന്നും ഹബ് നവീകരിക്കുന്നതിനുള്ള പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കെനിയ സര്‍ക്കാര്‍ വ്യക്തമാക്കി.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍