ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാന്‍; അഫ്ഗാനില്‍ തീവ്രവാദം വളര്‍ത്തുന്നത് പാകിസ്ഥാനെന്ന് അഫ്ഗാന്‍ പ്രതിരോധ വക്താവ്

പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയതെന്ന് അഫ്ഗാന്റെ ഔദ്യോഗിക വിശദീകരണം. അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സ് വക്താവ് അജ്മല്‍ ഒമര്‍ ഷിന്‍വാരിയാണ് ഇന്ത്യാ ടുഡേയുമായി സംഭവം സ്ഥിരീകരിച്ചത്.

ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയ പ്രദേശം താലിബാന്റെ അധീനതയിലാണെന്നും, അന്വേഷണം പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കന്‍ മാഗസിനായ വാഷിംഗ്ടണ്‍ എക്‌സാമിനര്‍ ഡാനിഷ് സിദ്ദിഖിയുടെ മരണം ഏറ്റുമുട്ടലില്‍ ആയിരുന്നില്ലെന്നും, താലിബാന്‍ കൊലപ്പെടുത്തിയതാണെന്നും പറഞ്ഞിരുന്നു. റോയിട്ടേഴ്‌സിന് വേണ്ടി അഫ്ഗാനിലെ കാണ്ഡഹാര്‍ നഗരത്തിലെ സ്പിന്‍ ബോള്‍ഡാകില്‍ അഫ്ഗാന്‍ സൈന്യവും, താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെടുന്നത്.

ഡാനിഷിനെ പിടികൂടുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നെന്നും, പിന്നീട് സ്വത്വം തിരിച്ചറിഞ്ഞ ഭീകരര്‍ ക്രൂരമായി വധിക്കുകയായിരുന്നെന്നും, രക്ഷിക്കാന്‍ ശ്രമിച്ച കമാന്‍ഡറെയും സംഘത്തെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ കുറിച്ചുള്ള അവകാശ വാദങ്ങള്‍ തെറ്റാണെന്നും പാകിസ്ഥാനാണ് താലിബാന് വേണ്ടി ഫണ്ട് നല്‍കുന്നതെന്നും ഇതിന് എതിരെയാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ പോരാട്ടമെന്നും അജ്മല്‍ ഒമര്‍ ഷിന്‍വാരി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ലഷ്‌കര്‍ ഇ ത്വയ്ബ, ഇസ്ലാമിക് സ്റ്റേറ്റ്, ദായിഷ്, അല്‍ ഖ്വയ്ദ തുടങ്ങിയ സംഘടനകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തീവ്രവാദികളും, ലഷ്‌കറുകളും എത്തുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം തീവ്രവാദികളെ തുരത്താന്‍ ലോക രാജ്യങ്ങളുടെ പിന്തുണ അഫ്ഗാന്‍ തേടുകയാണെന്നും അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സ് വക്താവ് അജ്മല്‍ ഒമര്‍ ഷിന്‍വാരി പറഞ്ഞു.

2018ല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സിലെ ചിത്രത്തിനാണ് ഡാനിഷ് സിദ്ദിഖിക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം നേടുന്നത്. അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം, ഹോങ്കോംഗ് പ്രതിഷേധം, ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ സംഭവങ്ങള്‍ സിദ്ദിഖി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം