ചതി മനസിലാക്കിയത് ഭർത്താവിന്റെ മരണശേഷം; ദേഷ്യം തീർക്കാൻ ചിതാഭസ്മം ചവച്ചരച്ച് തിന്ന് കനേഡിയൻ എഴുത്തുകാരി

കനേഡിയൻ എഴുത്തുകാരിയാണ് ജെസീക്ക വെയ്റ്റ്. അടുത്തിടെ പുറത്തിറക്കിയ ജെസീക്കയുടെ ഓർമ്മക്കുറിപ്പായ എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാർഡ്‌സിൽ (A WIDOW’S GUIDE TO DEAD BASTARDS) പങ്കുവച്ചിരിക്കുന്ന അനുഭവം ചർച്ചയാവുകയാണ്. ഭർത്താവിന്റെ ചതി മനസ്സിലാക്കിയതും തുടർന്ന് താൻ നേരിട്ട വൈകാരിക താളവുമൊക്കെ വിവരിക്കുകയാണ് ജെസീക്ക.

ഭർത്താവായ സീനിന്റെ മരണശേഷമാണ് ജീവിച്ചിരുന്നപ്പോൾ അയാൾ തന്നെ ക്രൂരമായി ചതിച്ചു കൊണ്ടിരിക്കുകയായിരുന്നെന്ന വിവരം മനസിലാക്കിയതെന്ന് ജെസീക്ക പറഞ്ഞയുന്നത്. താൻ വല്ലാതെ തളർന്ന് പോയി. മരണശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ നിന്ന് ലഭിച്ച സീനിന്റെ ഐ പാഡിലെ ബ്രൗഡിങ് ഹിസ്റ്ററി പരിശോധിച്ച താൻ ഞെട്ടിപ്പോയെന്നാണ് ജെസീക്ക പറയുന്നത്.

2015ലാണ് ടെക്സസിലെ ജോലിക്കിടെ സീൻ മരണമടഞ്ഞത്. സീനിന്റെ ഐ പാഡ് മാത്രമാണ് ജെസീക്കയ്ക്ക് ലഭിച്ചത്. എന്നാൽ അതിലെ വിവരങ്ങൾ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. മരിച്ചുപോയ ഭർത്താവിന്റെ രഹസ്യ ജീവിതത്തിലൂടെ മാസങ്ങൾ നീണ്ട ഒരു അന്വേഷണ യാത്രയായിരുന്നു പിന്നീട്. നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്ന സീൻ തന്നെ ചതിക്കുകയായിരുന്നെന്ന് അവർ മനസിലാക്കി. മാത്രവുമല്ല, അയാൾ അശ്ലീല ചിത്രങ്ങൾക്ക് അടിമയുമായിരുന്നെന്ന് കംപ്യൂട്ടറിലെ ബ്രൗസിങ് ഹിസ്റ്ററിയിൽ നിന്ന് മനസിലായി.

ജോലിത്തിരക്കെന്ന് തന്നോട് പറഞ്ഞിരുന്ന പല രാത്രികളിലും നൂറ് കണക്കിന് അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ‘ബിസി’യായിരുന്നു സീനെന്നും ജെസീക്ക കണ്ടെത്തി. കൊളറാഡോയിൽ ഒരു വാടക അപാർട്മെന്റെടുത്ത് അവിടെ സ്ഥിരമായി എസ്കോർട്ടുകളെയും മറ്റ് സ്ത്രീകളെയും സീൻ കൊണ്ടുവന്നിരുന്നെന്നും അന്വേഷണത്തിൽ ജെസീക്ക മനസിലാക്കി.

പിന്നീടുള്ള ജീവിതം തന്നെ ഒരു പ്രതികാരദാഹിയാക്കിയെന്ന് ജെസീക്ക പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. എല്ലാ ദിവസവും അലറിക്കരഞ്ഞിരുന്ന താൻ എന്തൊക്കെ ചെയ്തുകൂട്ടിയെന്ന് തനിക്ക് തന്നെ അറിയില്ലെന്നാണ് ജെസീക്ക പറയുന്നത്. നിരാശയുടെ പടുകുഴിയിലായപ്പോൾ ഭർത്താവ് സീനിന്റെ ചിതാഭസ്മത്തിൽ നിന്ന് അൽപമെടുത്ത് ഭക്ഷിച്ചെന്നും ജെസീക്ക പറയുന്നു.

അതേസമയം ചിതാഭസ്മം വിഴുങ്ങാനായി മിനറൽ വാട്ടറും താൻ കുടിച്ചെന്ന് ജെസീക്ക പുസ്തകത്തിൽ പറയുന്നു. എന്നിട്ടും ദേഷ്യം തീരാതെ സീനിനെ അപമാനിക്കുന്നതിനായി തന്റെ നായയുടെ മലത്തോടൊപ്പം അയാളുടെ ചിതാഭസ്മം കലർത്തിയെന്നും ജെസീക്ക പറയുന്നു. പരമ പവിത്രമായി കാണേണ്ടിയിരുന്ന ചിതാഭസ്മം വെറുക്കപ്പെട്ടതായത് ഒരാൾ മരണശേഷം അവശേഷിപ്പിച്ച ചില തെളിവുകളിൽ നിന്നാണെന്നും ജെസീക്ക കുറിച്ചിട്ടുണ്ട്.

Latest Stories

ഒരു മാറ്റവുമില്ല ഇവര്‍ക്ക്!, ജയിക്കും മുമ്പേ കസേരയ്ക്ക് തമ്മിലടി

സണ്ണി ലിയോണിനെ വിളിച്ച് വരുത്തി അപമാനിച്ചു; ഡബിള്‍ മീനിംഗും കാട്ടിക്കൂട്ടലുകളും, ഫ്ളവേഴ്‌സ് ടി വിക്കെതിരെ ആരാധകര്‍

എല്ലാം ഇനി ഹൈക്കമാന്‍ഡിന്റെ കയ്യില്‍, കണ്ണ് കസേരയിലാക്കി നേതാക്കള്‍; ജയിക്കും മുമ്പേ കസേരയ്ക്ക് തമ്മിലടി

ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു; ഞാൻ ജീവിച്ചിരിക്കാന്‍ കാരണം സുഹൃത്തുക്കള്‍, തുറന്ന് പറഞ്ഞ് താരം

"ലാമിന് യമാൽ ഭാവിയിൽ GOAT ലെവൽ പ്ലയെർ ആകും"; താരത്തെ പ്രശംസിച്ച് ബ്രസീലിയൻ ഇതിഹാസം

ലഹരി ഉപയോഗിക്കാറില്ല; ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രയാഗ മാര്‍ട്ടിന്‍

ഇസ്രായേലുമായുള്ള മത്സരത്തിൽ നിന്ന് വിട്ടുനിന്നതിന് ഫ്രാൻസ് ക്യാമ്പിൽ കിലിയൻ എംബാപ്പയ്ക്ക് വിമർശനം

ഭീരുവിനുള്ള അവാർഡ് വി ഡി സതീശന്; മലപ്പുറത്തെക്കുറിച്ച് ചർച്ച നടന്നിരുന്നെങ്കിൽ ആംബുലൻസിൽ കൊണ്ടുപോകേണ്ടി വന്നേനെ; മന്ത്രി മുഹമ്മദ് റിയാസ്

ആഘോഷിക്കാന്‍ വരട്ടെ, നിങ്ങള്‍ ഇനിയും കാത്തിരിക്കണം; 'ദൃശ്യം 3' ഉടനില്ല, വാര്‍ത്ത നിഷേധിച്ച് ജീത്തു ജോസഫ്

"മായങ്ക് യാദവ് ഒറ്റ മത്സരം കൊണ്ട് തന്നെ ഇതിഹാസമായി മാറി"; ആകാശ് ചോപ്രയുടെ വാക്കുകൾ ഇങ്ങനെ