നസ്റല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള ഉന്നത നേതാവിനെ കൂടി വധിച്ചതായി ഇസ്രയേൽ; കൊല്ലപ്പെട്ടത് രഹസ്യാന്വേഷണ വിഭാഗം തലവന്‍

ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ നസ്റല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചതായി അറിയിച്ച് ഇസ്രയേൽ. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു യൂണിറ്റിൻ്റെ തലവനായിരുന്ന ഹസ്സൻ ഖലീൽ യാസിൻ എന്ന നേതാവാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചിരിക്കുന്നത്. അതേസമയം പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് ഇറാനിൽ പ്രതിഷേധം ശക്തമാവുകയാണ്.

ഹിസ്ബുള്ള മിസൈൽ, ഡ്രോൺ യൂണിറ്റുകളുമായി ഹസ്സൻ ഖലീൽ യാസിൻ അടുത്ത് പ്രവർത്തിച്ചിരുന്നെന്നുവെന്നും യുദ്ധത്തിൻ്റെ തുടക്കം മുതൽ സിവിലിയന്മാർക്കും സൈനികർക്കുമെതിരെ നടത്തിയ തീവ്രവാദ ഗൂഢാലോചനകളിൽ വ്യക്തിപരമായി ഹസ്സൻ ഖലീൽ യാസിൻ പങ്കാളിയായിരുന്നുവെന്നും ഇസ്രായേൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ യാസിൻ പദ്ധതിയിട്ടിരുന്നതായും ഇസ്രായേൽ അറിയിച്ചു.

ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് മറ്റൊരു നേതാവിനെ കൂടി വധിച്ചതായി ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. നസ്രല്ലയുടെ മരണത്തെ തുടർന്ന് ഇറാനിൽ പ്രതിഷേധം ഉയർന്നിരുന്നു. ഹിസ്ബുള്ള നേതാവിൻ്റെ ഛായാചിത്രങ്ങൾ വഹിച്ചും കൂടാതെ പ്രതികാരം, ഇസ്രായേൽ തുലയട്ടെ, അമേരിക്ക തുലയട്ടെ എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി പ്രതിഷേധക്കാർ തെരുവീഥികളിൽ പ്രതിഷേധിച്ചിരുന്നു.

അതേസമയം ഇസ്രായേലുമായുള്ള ഹിസ്ബുള്ളയുടെ നാടകീയമായ സംഘർഷങ്ങൾക്കിടയിൽ യുഎൻ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിനും ഇറാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. നസ്രല്ലയുടെ മരണത്തെ തുടർന്ന് ലെബനൻ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Latest Stories

'മമ്മൂട്ടിയുടെ ആ സിനിമ കാണാൻ കാത്തിരിക്കുന്നു'; അദ്ദേഹത്തിന്റെ മികച്ച പ്രകടനം എന്നെ ആകര്‍ഷിച്ചിരുന്നു: അരവിന്ദ് സ്വാമി

'ഇനി അഭയം നീയേ ദേവി', മാടായിക്കാവിലെത്തി വഴിപാട് നടത്തി എഡിജിപി; സ്വയരക്ഷയ്ക്കായി ശത്രുസംഹാരം മുതല്‍ നെയ്‌വിളക്ക് വരെ

സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നു, അച്ഛൻ എവിടെയെന്നറിയില്ല; ആരോപണവുമായി സിദ്ദിഖിന്റെ മകൻ ഷെഹീൻ

'മൂക്കിൻ തുമ്പത്ത് ഉണ്ടായിട്ടും സിദ്ദിഖിനെ പിടികൂടിയില്ല'; പൊലീസിനെതിരെ ചോദ്യങ്ങളുയരുമ്പോൾ സുപ്രീംകോടതിക്ക് മുൻപിലെ സർക്കാരിന്റെ തീപ്പൊരി 'പ്രസംഗം' എന്തിനുവേണ്ടി?

പാര്‍ട്ടിയ്ക്ക് വേണ്ടി വിധിയോടും പോരാടിയ വിപ്ലവകാരി; ജ്വലിക്കുന്ന ചെന്താരകമായി പുഷ്പന്‍

ലോഗോ മാറ്റിയെന്ന് തെറ്റിദ്ധരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ എയറിലാക്കി ആരാധകർ

'ജോക്കർ എന്ന് വിളിച്ചത് അദ്ദേഹത്തിനെയല്ല, ആ സിനിമയിലെ കഥാപാത്രത്തെ'; പ്രഭാസ് മികച്ച നടനെന്ന് അർഷാദ് വാർസി

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ കസ്റ്റഡിയിലെടുത്തെന്ന് പരാതി; ഇല്ലെന്ന് പൊലീസ്

'1, 2, 3, 4 ഗെറ്റ് ഓൺ ദി ഡാൻസ് ഫ്ലോർ' സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ 'കോൾഡ്' പാൽമർ ഷോ!

പ്രകാശ് കാരാട്ട് സിപിഎം പിബി- കേന്ദ്രകമ്മിറ്റി കോര്‍ഡിനേറ്റര്‍; ചുമതല കൈമാറി കേന്ദ്ര കമ്മിറ്റി