'കുടിയേറ്റം കുറയ്ക്കുക ലക്ഷ്യം'; കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി യു.കെ

കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു.കെ. വരുമാനപരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി ഉയർത്തി. 55 ശതമാനത്തിൽ അധികമാണ് വർദ്ധന. അടുത്ത വർഷം ഇത് 38,700 പൗണ്ടായി വർധിപ്പിച്ചേക്കും.

കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണിത്. വിദേശത്തുനിന്ന് തൊഴിൽ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. വൻ തോതിലുള്ള കുടയേറ്റത്തിൽ നമ്മൾ അവസാന പോയൻ്റിലെത്തിയെന്നും ബ്രിട്ടീഷ് ജനതയ്ക്ക് സ്വീകാര്യമായ രീതിയിൽ എണ്ണം കുറയ്ക്കുന്നത് എളുപ്പത്തിലുള്ള പരിഹാരമല്ലെന്നും യു.കെ മന്ത്രി ജെയിംസ് ക്ലവർലി പറഞ്ഞു.

ഇമിഗ്രേഷൻ സംവിധാനത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനുള്ള വലിയ പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച് ആഴ്‌ചകൾക്കുള്ളിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. യുകെയിൽഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം കൂടിയാണ് ഇമിഗ്രേഷൻ. സുനകിൻ്റെ പാർട്ടിയായ കൺസർവേറ്റീവ്സ് തിരഞ്ഞെടുപ്പിൽ വലിയ തോൽവി നേരിടുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ഇതും നടപടിയുടെ മറ്റൊരു വിഷയമായി വിലയിരുത്തപ്പെടുന്നു.

സ്റ്റുഡന്റ് വിസ റൂട്ട് നടപടികൾ കർശനമാക്കാനുള്ള 2023-മേയ് മാസത്തിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. സ്റ്റുഡൻ്റ് വിസയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനോടൊപ്പം നാഷണൽ ഹെൽത്ത് സർവീസ് ഉപയോഗപ്പെടുത്തുന്ന വിദേശ പൗരൻമാർക്ക് ഹെൽത്ത് സർചാർജിൽ 66 ശതമാനത്തിൻ്റെ വർധനവുമുണ്ടായി.

രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യു.കെ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. വിസാ നിയമങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കുടിയേറ്റതോത് കുറയ്ക്കുമെന്നും അത് രാജ്യത്തിന് ഗുണംചെയ്യുമെന്നും ഋഷി സുനക് അഭിപ്രായപ്പെട്ടിരുന്നു. കുടിയേറ്റം നിയന്ത്രിക്കാനും രാജ്യത്ത് വരുന്നവർ നികുതിദായകർക്ക് ഭാരമാകാതിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള ഋഷി സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ മാറ്റം.

Latest Stories

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ

എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ