പ്രവാസികൾക്ക് ആശ്വാസം; പുതുവർഷത്തിൽ നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളെടുക്കാം; നിരക്ക് കുറവ് കണ്ണൂർ കോഴിക്കോട് റൂട്ടിൽ

ഏത് വിശേഷാവസരമായാലും വിദേശത്തുള്ള മലയാളികളെ ചതിക്കുന്ന പ്രധാനകാര്യമാണ് വിമാന ടിക്കറ്റ് നിരക്ക്. ഇപ്പോൽ ക്രിസതുമസ് പുതുവത്സര.സീസണിലുംസ്ഥിതി മറിച്ചല്ല. വൻ കൊള്ളതന്നെയാണ് വിമാന കമ്പനികൾ നടത്തുന്നത്. എന്നാൽ അതിനിടയിൽ പ്രവാസികൾ ആശ്വാസം നൽകുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് എയർ ഇന്ത്യ എക്പ്രസ്.  ഈപു​തു​വ​ർ​ഷ​ത്തി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​വർക്ക് ഇനി കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​പ്പോ​ൾ ടി​ക്ക​റ്റ്  എ​ടു​ക്കാം. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ഈ ​മാ​സം അ​വ​സാ​ന​ത്തി​ലും ജ​നു​വ​രി​യി​ലും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​വൈ​ത്തി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ൽ കു​റ​വു​ണ്ട്.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നാ​യി മി​ക്ക​വ​രും നേ​ര​ത്തെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തും കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യാ​ത്ത​തും ആ​ണു നി​ര​ക്കു കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. സൈ​റ്റി​ൽ കാ​ണി​ച്ച​തു​പ്ര​കാ​രം ഈ ​മാ​സം 23ന് 60 ​ദീ​നാ​ർ ആ​ണ് കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള നി​ര​ക്ക്. 24ന് 40 ​ദീ​നാ​റാ​യി കു​റ​യും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 39 ദീ​നാ​റി​ന് നാ​ട്ടി​ൽ പോ​കാം.ജ​നു​വ​രി​യി​ൽ ആ​ദ്യ ആ​ഴ്ച 42 ദീ​നാ​റും തു​ട​ർ​ന്ന് 36 ദീ​നാ​റു​മാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള കൂ​ടി​യ നി​ര​ക്ക്. ക​ണ്ണൂ​രി​ലേ​ക്ക് ഈ ​മാ​സം വ​രു​ന്ന തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 39 ദീ​നാ​റി​ന് യാ​ത്ര​ചെ​യ്യാം.

ജ​നു​വ​രി​യി​ൽ 42 ദീ​നാ​റാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. കോ​ഴി​ക്കോ​ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് ഈ ​മാ​സം 45 ദീ​നാ​റാ​ണ് നി​ര​ക്ക് ഡി​സം​ബ​ർ 31ന് ​അ​ൽ​പം കൂ​ടും. ജ​നു​വ​രി ഒ​ന്നി​ന് 55 ദീ​നാ​റാ​ണ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 50 ദീ​നാ​റി​ന് താ​ഴെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ക​ണ്ണൂ​രി​ൽ​നി​ന്ന് ഈ ​മാ​സം കു​വൈ​ത്തി​ലേ​ക്ക് 49 ദീ​നാ​റും ജ​നു​വ​രി​യി​ൽ 51 ദീ​നാ​റു​മാ​ണ് നി​ല​വി​ൽ കാ​ണി​ക്കു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക്. കോ​ഴി​ക്കോ​ട് ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ൾ ഒ​ഴി​കെ​യും ക​ണ്ണൂ​രി​ലേ​ക്ക് തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലു​മാ​യാ​ണ് കു​വൈ​ത്തി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം