യാത്രയ്ക്കിടെ ടയര്‍ ഊരിത്തെറിച്ച് പോയതിനാല്‍ എയര്‍ കാനഡ വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് യാത്രപുറപ്പെട്ട എയര്‍ബസ് എ319 വിഭാഗത്തിലുള്ള വിമാനമാണ് ടൊറണ്ടോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. 120 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.അതേസമയം എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തിലെ ആറ് ടയറുകളിലൊന്നിന് ചില പ്രശ്നങ്ങളുണ്ടായെന്നാണ് എയര്‍ കാനഡ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്വേഷണം നടക്കുന്നതിനാല്‍ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും കമ്പനി അറിയിച്ചു.
എയര്‍ ബസ് വിമാനങ്ങളില്‍ പിന്‍വശത്ത് പ്രധാന ലാന്റിങ് ഗിയറുകളില്‍ രണ്ടുവീതം വലിയ ടയറുകളും മുന്നില്‍ രണ്ട് ചെറിയ ടയറുകളുമാണ് ഉണ്ടാവാറുള്ളത്. ഇതില്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് വലതുവശത്തുള്ള പ്രധാന ലാന്റിങ് ഗിയറിലെ ഒരു ടയറാണ് ഊരിപ്പോയത്. ഒരു ടയറിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാലും സുരക്ഷിതമായി ലാന്റ് ചെയ്യുന്നതിനാണ് ഓരോ ലാന്റിങ് ഗിയറിലും ഒന്നിലധികം ടയറുകള്‍ സജ്ജീകരിക്കുന്നത്. വിമാനം ലാന്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Update VIDEO LOST WHEEL Air Canada #AC715 from New York arrived safely in Toronto after losing a wheel (likely on departure at LGA) on their right main landing gear. Aircraft stopped on runway 23. Tow enroute. No injuries. 120 passengers & 5 crew. pic.twitter.com/uZK8Z4hYnX
— Tom Podolec Aviation (@TomPodolec) February 18, 2020
Read more