സമാധാനത്തിനുള്ള നൊബേല്‍ അലെസ് ബിയാലിയറ്റ്‌സ്‌കിക്ക്, രണ്ട് മനുഷ്യാവകാശ സംഘടനകള്‍ക്കും പുരസ്‌കാരം

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്‌സ്‌കി ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ബെലറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ബിയാലിയറ്റ്‌സ്‌കി. ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ രണ്ടുവര്‍ഷമായി തടവിലാണ് അദ്ദേഹം.

റഷ്യയിലെയും ഉക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകളും പുരസ്‌കാരം പങ്കിട്ടു. റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിലും ഉക്രയ്‌നിലെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമാണ് പുരസ്‌കാരം പങ്കിട്ടത്.

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്കാരം  കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം. ബാരി ഷര്‍പ്ലെസിന് രണ്ടാം തവണയാണ് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്നുപേര്‍ ചേര്‍ന്നാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിടുന്നത്. അലൈന്‍ ആസ്പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.

ക്വാണ്ടം മെക്കാനിക്സിലെ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. സ്റ്റോക്കോമിലെ റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്. സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്‌കാരം ഒക്ടോബര്‍ പത്തിന് പ്രഖ്യാപിക്കും.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ