Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

WORLD

ആണവായുധം ഉപേക്ഷിക്കണമെന്ന് അമേരിക്ക; ശാഠ്യം പിടിച്ചാല്‍ ഉച്ചകോടി ഉപേക്ഷിക്കുമെന്ന് ഉത്തരകൊറിയ; യുഎസ് മുഖത്ത് തുപ്പുന്നുവെന്നും കിം

, 8:26 pm

ഒരിടവേളത്തെ വെടിനിര്‍ത്തലിനു ശേഷം അമേരിക്കയും ഉത്തരകൊറിയയും വാക്‌പോര് വീണ്ടും ആരംഭിച്ചു. ആണവായുധം ഉപേക്ഷിക്കാന്‍ അമേരിക്ക ശാഠ്യം പിടിച്ചാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കേണ്ടിവരുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.

യുഎസ് ദുഷ്ടലാക്കോടെയും വീണ്ടും വിചാരമില്ലാതെയും പ്രസ്താവന പുറപ്പെടുവിക്കുകയാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ആണവനിരായുധീകരണത്തില്‍ ലിബിയന്‍ മാതൃക പിന്തുടരണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ  പ്രസ്താവനയാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്.

ഉച്ചകോടിയിലേക്ക് അടുക്കുന്തോറും യുഎസ് തങ്ങളെ പ്രകോപിപ്പിക്കുകയും അബദ്ധപ്രസ്താവനകളിലൂടെ മുഖത്തു തുപ്പുകയുമാണെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് നേതാവ് കിം ജോങ് ഉന്‍ പറഞ്ഞു. വലിയ പ്രതീക്ഷയാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയ പുലര്‍ത്തുന്നത്. എന്നാല്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് യുഎസ് ഏകപക്ഷീയമായി വാശിപിടിച്ചാല്‍ ഉച്ചകോടിയുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്നും കിം പ്രസ്താവനയില്‍ പറഞ്ഞു.

ആണവ നിരായുധീകരണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കര്‍ശന നടപടി ഉത്തരകൊറിയ സ്വീകരിച്ചാല്‍ അമേരിക്കയുടെ സഹായവും സഹകരണവും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ പറഞ്ഞിരുന്നു. ജൂണ്‍ 12നാണ് കിം ജോങ് ഉന്നുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നത്. സിംഗപ്പൂരിലാണ് കൂടിക്കാഴച്ച.

Advertisement