സുഡാനില്‍ ആഭ്യന്തര കലാപം അതിരൂക്ഷം; 180 പേര്‍ കൊല്ലപ്പെട്ടു, യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ആക്രമിക്കപ്പെട്ടു

സുഡാനില്‍ ആഭ്യന്തര കലാപം അതിരൂക്ഷം. നാല് ദിവസമായി തുടരുന്ന കലാപത്തില്‍ ഇതുവരെ നൂറ്റിയെണ്‍പതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു.

ഹര്‍തൂമിലെ വസതിയില്‍ വെച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നും പരിക്ക് ഗുരുതരമല്ലെന്നും യൂറോപ്യന്‍ യൂണിയനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ അടിയന്തര യോഗം ചേര്‍ന്നു.

ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. സ്‌കൂളുകളിലും ഓഫീസുകളിലും കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. അതേസമയം യുദ്ധത്തിലേര്‍പ്പെട്ട പാരാമിലിട്ടറി വിഭാഗമായ ആര്‍.എസ്.എഫിനെ രാജ്യവിരുദ്ധ സംഘടനയായി സൈനിക മേധാവി പ്രഖ്യാപിച്ചു. അട്ടിമറി ശ്രമം നടത്തിയെന്നും രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നും ആരോപിച്ചാണ് ആര്‍.എസ്.എഫിനെ നിരോധിച്ചത്.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി