കൈറോയില്‍ നടന്ന സമവായ ചര്‍ച്ചയില്‍ പലസ്തീന്‍ തടവുകാരുടെ കൈമാറ്റത്തിന് ധാരണയായി. 620 തടവുകാരെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുതിയ ബാച്ച് തടവുകാരെയും കൈമാറിയാല്‍ നാല് ഇസ്രായേല്‍ ബന്ദികളുടെ മൃതദേഹം ഹമാസും കൈമാറുമെന്നതാണ് ധാരണ. സമവായ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
നേരത്തെ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് മോചനം വീണ്ടും വൈകുന്നത്. ഹമാസ് ശനിയാഴ്ച മോചിപ്പിച്ച ആറ് ഇസ്രായേല്‍ ബന്ദികള്‍ക്ക് 620 പലസ്തീന്‍ തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയക്കേണ്ടിയിരുന്നത്. എന്നാല്‍ ഇസ്രായേല്‍ ബന്ധികളുടെ മോചനം വൈകിപ്പിക്കുകയായിരുന്നു.
Read more
ഇതേ തുടര്‍ന്ന് കൈറോയില്‍ നടന്ന സമവായ ചര്‍ച്ചയിലാണ് വീണ്ടും കൈമാറ്റത്തെ കുറിച്ച് ധാരണയായത്. 620 പലസ്തീന്‍ തടവുകാരെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന പുതിയ ബാച്ചിലെ സമാന എണ്ണം തടവുകാരെയും ഇസ്രായേല്‍ ഉടന്‍ മോചിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം നാല് ബന്ദികളുടെ മൃതദേഹം കൈമാറുമെന്ന് ഹമാസും വ്യക്തമാക്കി.