48 മണിക്കൂറിനിടെ 24 ഭൂചലനങ്ങൾ; ആൻഡമാൻ- നിക്കോബാർ ദ്വീപുകളിൽ തുടർഭൂചലനങ്ങൾ

രണ്ട് ദിവസത്തിനിടെ ആൻഡമാൻ- നിക്കോബാർ ദ്വീപുകളിൽ അനുഭവപ്പെട്ടത് ഇരുപത്തിനാലിലധികം ഭൂചലനങ്ങൾ. കഴിഞ്ഞ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽളാണ് തുടർച്ചയായി ഭൂചലനം അനുഭവപ്പെട്ടത്.  റിക്ടർ സ്‌കെയിലിൽ 5.0 രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമുണ്ടായത് ചൊവ്വാഴ്ച പുലർച്ചെ 5:57 നാണ്.  ഭൂചലനത്തിൽ ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 5.18 നാണ് ദ്വീപുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ആദ്യത്തെ ഭൂചലനം ഉണ്ടായത്. നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയുടെ കണക്കനുസരിച്ച് റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ പോർട്ട് ബ്ലെയറിന് 215 കിലോമീറ്റർ അകലെയാണ് 5.0 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂരിഭാഗവും ഭൂചലനവും റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയിരുന്നു. അതിൽ നിന്നെല്ലാം ശക്തമായതാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായത്. രണ്ട് ദിവസത്തിനിടെ 24 ഭൂചലനങ്ങൾ നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉയർന്ന ഭൂകമ്പ മേഖലയും ഭൂകമ്പ സാധ്യതയുള്ളതുമുള്ള പ്രദേശമാണ്.

ദ്വീപ് ശൃംഖല മുഴുവനും വലിയ പ്രാദേശിക ഭൂകമ്പങ്ങൾക്ക് ‌ഇരയാകാറുണ്ട്. ഈ ശൃംഖലയിലെ ഒരു ദ്വീപിനും നിലവിൽ ഒരു മുന്നറിയിപ്പ് സംവിധാനം ഇല്ല. രാജ്യത്തെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നോഡൽ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്മോളജി മാത്രമാണ്  വിവരങ്ങൾ പുറത്തു വിടുന്നത്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം