യുഎസില്‍ വീണ്ടും വെടിവയ്പ്പ്; രണ്ട് വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

യുഎസില്‍ രണ്ട് വീടുകള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 23കാരനായ റോമിയോ നാന്‍സ് ആണ് ആക്രമണത്തിന് പിന്നില്‍. ഇല്ലിനോയിസിലെ വെസ്റ്റ് ഏക്കേര്‍സ് റോഡിലെ 2200 ബ്ലോക്കിലാണ് സംഭവം നടന്നത്. വെടിയുതിര്‍ത്ത റോമിയോ നാന്‍സ് താമസിക്കുന്നത് ആക്രമണത്തിനിരയായ വീടുകള്‍ക്ക് സമീപമാണ്.

പ്രതി വെടിയുതിര്‍ത്തതിന്റെ കാരണം വ്യക്തമല്ല. ചുവപ്പ് നിറത്തിലുള്ള ടൊയോട്ട കാറിലാണ് ഇയാള്‍ ആക്രമണത്തിനെത്തിയത്. റോമിയോ നാന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസുമായി ഉടന്‍ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം യുഎസില്‍ കഴിഞ്ഞ കുറച്ച് നാളുകളായി വെടിയേറ്റ് കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നത് പ്രവാസികള്‍ ഉള്‍പ്പെടുള്ളവരില്‍ തീര്‍ക്കുന്ന ആശങ്ക ചെറുതല്ല. പുതുവര്‍ഷത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 875 പേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു