മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുരാ കുമാര ഡിസനായകെ ഇന്ന് ഡല്‍ഹിയിലെത്തും. രാത്രി ഏഴിന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്ക് 12-ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. രാത്രി ഏഴിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച. ചൊവ്വാഴ്ച വൈകീട്ട് 6.35-ന് ശ്രീലങ്കന്‍ പ്രസിഡന്റ് മടങ്ങും.
സെപ്റ്റംബറില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ദിസനായകെ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ഒക്ടോബര്‍ ആദ്യം ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ ദിസനായകെയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.