അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളി; നെതന്യാഹുവിന്റെ വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കി ഫ്രാന്‍സ്; വ്യോമാതിര്‍ത്തിയില്‍ സുരക്ഷ ഒരുക്കി

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെയുള്ള അറസ്റ്റ് വാറന്റ് തള്ളി ഫ്രാന്‍സ്. അറസ്റ്റ് വാറന്റ് നിലനില്‍ക്കേ നെതന്യാഹുവിന്റെ വിമാനത്തിന് രണ്ട് തവണ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പറക്കാന്‍ ഫ്രാന്‍സ് അനുമതി നല്‍കി. ഐസിസി അംഗമായ ഫ്രാന്‍സ് അറസ്റ്റ് വാറണ്ട് പാലിക്കാന്‍ നിയമപരമായി ബാധ്യസ്ഥരാണ്. എന്നാല്‍, വിമാനത്തിന് സുരക്ഷ ഒരുക്കുന്ന സമീപനമാണ് ഫ്രാന്‍സ് സ്വീകരിച്ചത്.

വിമാന ട്രാക്കിങ് സൈറ്റായ ഫ്ലൈറ്റ്‌റഡാര്‍ 24-ല്‍ നിന്നുള്ള നാവിഗേഷന്‍ ഡാറ്റ അനുസരിച്ച് നെതന്യാഹു സഞ്ചരിച്ച ‘വിങ് ഓഫ് സിയോണ്‍’ എന്ന വിമാനമാണ് ഫ്രാന്‍സിന്റെ വ്യോമാതിര്‍ത്തിയിലൂടെ പറന്നത്. അമേരിക്ക സന്ദര്‍ശിച്ച ശേഷമുള്ള മടക്കയാത്രയിയായിരുന്നു. ഗാസയില്‍ നടത്തിയ വംശഹത്യ കുറ്റത്തെ തുടര്‍ന്നാണ് നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പുറത്ത് വന്നതോടെയാണ് ഫ്രാന്‍സിന്റെ നിലപാട് മാറ്റും. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥര്‍ക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വീസ നിയന്ത്രണവും ഏര്‍പ്പെടുത്തും. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ് പുറത്തിറങ്ജിയത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നത്. ചൊവാഴ്ച ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളില്‍ കോടതി ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

Read more

യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതിനൊപ്പം രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആസ്തി മരവിപ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.