യുഎസ് സംസ്ഥാനമായ മേരിലാന്‍ഡിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി ഇന്ത്യന്‍-അമേരിക്കന്‍ വംശജ അരുണ മില്ലറെ (57) തിരഞ്ഞെടുക്കപ്പെട്ടു. മേരിലാന്‍ഡ് എല്‍ജി റേസില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയായി ഇതോടെ അരുണ മില്ലര്‍ മാറി.
ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് അരുണ മത്സരിച്ചത്. മോണ്ടഗോമറി കൗണ്ടിയില്‍ സിവില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനിയറായി 30 വര്‍ഷം സേവനമനുഷ്ഠിച്ചു. 2010 മുതല്‍ 2018 വരെ മേരിലാന്‍ഡ് ഡിസ്ട്രിക്റ്റ് 15ല്‍ നിന്നും സ്റ്റേറ്റ് ഹൗസ് അംഗമായി.
Read more
ഹൈദരാബാദിലായിരുന്നു അരുണ മില്ലറുടെ ജനനം. ഇവര്‍ക്ക് ഏഴു വയസുള്ളപ്പോളാണ് കുടുംബം അമരിക്കയിലേക്ക് കുടിയേറിയത്. മിസോറി യൂണിവേഴ്സിറ്റിയില്‍ നിന്നും സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.