അരുന്ധതി റോയ്ക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം

നൊബേൽ പുരസ്കാര ജേതാവും നാടകകൃത്തുമായ ഹാരോള്‍ഡ് പിന്ററിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയ്ക്ക്. ‘അനീതിയുടെ അടിയന്തര കഥകൾ ബുദ്ധിപരമായും സുന്ദരമായുമാണ് അരുന്ധതി പറയുന്നതെന്ന്’ പെന്‍ ജൂറി ചെയര്‍ റൂത്ത് ബോര്‍ത്വിക് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

കൂടാതെ പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയ് നടത്തിയ ഇടപെടലുകളെ ജൂറി പ്രശംസിക്കുകയുണ്ടായി. അരുന്ധതി റോയ്ക്കെതിരെ ഇന്ത്യൻ ഭരണകൂടം യുഎപിഎ ചുമത്തികൊണ്ട് വിചാരണ ചെയ്യാൻ അനുമതി നൽകിയത് എഏ യിടെയാണ്. അതിന് പിന്നാലെയാണ് പുരസ്കാര നേട്ടമെന്നതും ശ്രദ്ധേയമാണ്.

2024 ഒക്ടോബര്‍ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത് , മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കിവരുന്നത്.

“ലോകം സ്വീകരിക്കുന്ന അഗ്രാഹ്യമായ വഴിത്തിരിവിനെക്കുറിച്ച് എഴുതാന്‍ ഹരോള്‍ഡ് പിന്റര്‍ ഇന്ന് നമ്മളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ അഭാവം എഴുത്തുകളിലൂടെ നികത്താന്‍ നമ്മളില്‍ ചിലരെങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കണം” എന്നാണ് പുരസ്കാര വാർത്തയോട് അരുന്ധതി റോയ് പ്രതികരിച്ചത്.

Latest Stories

ബുംറയെ പൂട്ടാനുള്ള പൂട്ട് ഞാൻ പറയാം, അതോടെ അവൻ തീരും; ഓസ്‌ട്രേലിയക്ക് ഉപദേശവുമായി സൈമൺ കാറ്റിച്ച്

ആഘോഷമാക്കാണോ 'ബറോസ്'? തമിഴ്‌നാട്ടില്‍ നിന്നും ആദ്യ പ്രതികരണങ്ങള്‍, പ്രിവ്യൂവിന് ശേഷം പ്രതികരിച്ച് താരങ്ങള്‍

ജയ്‌സ്വാൾ മോനെ നിനക്ക് എന്തിനാണ് ഇത്രയും ധൃതി, എവിടേലും പോകാൻ ഉണ്ടോ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്": ചേതേശ്വർ പുജാര

ഓഹോ അപ്പോൾ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നോ, ആ ഒറ്റ കാരണം കൊണ്ടാണ് ഇത്ര പെട്ടെന്ന് വിരമിച്ചത്; വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശം; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

BGT 2024: ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യം ആ മേഖല, അവിടെ പണി കിട്ടും എന്ന് ഉറപ്പാണ്: ചേതേശ്വർ പൂജാര

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടം: കുടുങ്ങിയ യുവാക്കളെ കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളം; ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ച് നാട്ടുകാർ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; 18 ശതമാനം പലിശയടക്കം പണം തിരിച്ചുപിടിക്കും

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്