സംസാരിക്കാനും ശാരീരികബന്ധത്തിനും പണം ആവശ്യപ്പെടുന്നു; ഭാര്യയുടെ വിചിത്ര ഡിമാൻഡ്, ഒടുവിൽ വിവാഹമോചനം നേടി യുവാവ്

പലകാരണങ്ങൾകൊണ്ടാണ് ഭാര്യ ഭർത്താക്കന്മാർ വിവാഹമോചനം നേടുന്നത്. എന്നാൽ ഇപ്പോൾ തായ്‌വാനിൽ നിന്നുള്ള ഒരു വിവാഹ മോചനമാണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. വിചിത്രമായ ഭാര്യയുടെ ഡിമാൻഡ് ആണ് ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം. ഹാവോ എന്ന യുവാവ് ഒരു പ്രാദേശിക കോടതി വഴിയാണ് അയാളുടെ ഭാര്യ ഷുവാനിൽ നിന്ന് വിവാഹമോചനം നേടിയത്.

സത്യത്തിൽ ഭാര്യയുടെ ഡിമാൻഡ് കേട്ടാൽ ആരും ഞെട്ടിപ്പോകും. ഭാര്യ സംസാരിക്കാനും ശാരീരികബന്ധത്തിനും പണം ആവശ്യപ്പെടുന്നു എന്ന കാരണം കൊണ്ടാണ് ഹാവോ വിവാഹമോചനം ആവശ്യപ്പെട്ടത്. ഹാവോയോട് സംഭാഷണം നടത്തണമെങ്കിലോ, ശാരീരികബന്ധത്തിന് തയ്യാറാകണമെങ്കിലോ ഭാര്യ ഷുവാൻ ഓരോ തവണയും ആവശ്യപ്പെടുന്നത് 1,260 രൂപയാണ്.

2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. നല്ല രീതിയിലായിരുന്നു കുടുംബജീവിതം മുന്നോട്ട് പോയിരുന്നതും. എന്നാൽ, 2017 -ൽ, ഷുവാൻ മാസത്തിലൊരിക്കൽ മാത്രമേ താൻ ശാരീരികബന്ധത്തിന് തയ്യാറാവൂ എന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ ഒരു വിശദീകരണവുമില്ലാതെ 2019 -ൽ എല്ലാ അടുപ്പവും അവസാനിപ്പിക്കുകയും ചെയ്തു.

എന്നാൽ ബന്ധം അവസാനിപ്പിക്കാനുള്ള കാരണമായി ഷുവാൻ ബന്ധുക്കളോട് പറഞ്ഞത് ഹാവോ തടിച്ചവനാണ് എന്നും കഴിവില്ലാത്തവനാണ് എന്നുമായിരുന്നു. തുടർന്ന് 2021 -ൽ, ഹാവോ വിവാഹമോചനത്തിന് അപേക്ഷിച്ചു. എന്നാൽ, ബന്ധം നന്നാക്കാം എന്ന വാ​​ഗ്ദ്ധാനം നൽകി ഷുവാൻ ഹാവോയെ വിവാഹമോചനക്കേസ് പിൻവലിക്കാൻ പ്രേരിപ്പിച്ചു. തുടർന്ന് ഹാവോ കേസ് പിൻവലിക്കുകയും തന്റെ സ്വത്ത് പോലും ഭാര്യയുടെ പേരിലാക്കുകയും ചെയ്തു.

എന്നാൽ, ഷുവാൻ തന്നെ ചൂഷണം ചെയ്യുന്നത് തുടർന്നു എന്നാണ് ഹാവോ പറയുന്നത്. ഹാവോയോട് സംഭാഷണം നടത്തണമെങ്കിലോ, ശാരീരികബന്ധത്തിന് തയ്യാറാകണമെങ്കിലോ ഭാര്യ ഷുവാൻ ഓരോ തവണയും ആവശ്യപ്പെടുന്നത് 1,260 രൂപയാണ്. തുടർന്ന് വീണ്ടും വിവാഹമോചനക്കേസ് നൽകി. വളരെ അത്യാവശ്യത്തിന് മാത്രമേ തങ്ങൾ പരസ്പരം മിണ്ടാറുള്ളൂ എന്ന് ഹാവോ പറഞ്ഞു. അതും മെസ്സേജ് വഴി മാത്രമാണ്. കൗൺസിലിം​ഗ് ഒക്കെ രണ്ടുപേർക്കും നൽകിയെങ്കിലും അതും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല. തുടർന്നാണ് കോടതി വിവാഹമോചനം അനുവദിച്ചത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി