അറബിക്കടലില്‍ ലൈബീരിയന്‍ കപ്പല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രക്ഷാപ്രവര്‍ത്തനവുമായി ഇന്ത്യന്‍ നാവികസേന രംഗത്ത്

അറബിക്കടലില്‍ ലൈബീരിയന്‍ പതാക വച്ച കപ്പല്‍ സൊമാലിയന്‍ തീരത്ത് നിന്നും കൊള്ളക്കാര്‍ തട്ടിയെടുത്തു. എംവി ലില നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് ആയുധധാരികളായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കപ്പലില്‍ 15 ഇന്ത്യക്കാരുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

യുകെഎംടിഒ പോര്‍ട്ടിലേയ്ക്കാണ് ഇത് സംബന്ധിച്ച് കപ്പലില്‍ നിന്ന് സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങുകയായിരുന്നു. തട്ടിയെടുത്ത കപ്പലിന് സഹായത്തിനായി ഐഎന്‍എസ് ചെന്നൈയും വിമാനങ്ങളും ഇന്ത്യന്‍ നാവിക സേന വിന്യസിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോയ വിദേശ കപ്പലിന് മുകളിലൂടെ പറന്നു. കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിരന്തരം അവരുമായി നാവികസേന ആശയവിനിമയം നടത്തിവരുന്നുണ്ട്. പ്രദേശത്തെ മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും നാവികസേന അറിയിച്ചു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം