അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയിൽ വെച്ചാണ് പ്രസിഡന്റ സ്ഥാനാർത്ഥിക്ക് എതിരെ ഇത്തരത്തിൽ ഉള്ള ശ്രമം നടന്നത്. ട്രംപ് ഗോൾഫ് കളിക്കുക ആയിരുന്നു ആ സമയം . എന്നാൽ വെടിവെക്കാനുള്ള ആക്രമണകാരിയുടെ ശ്രമം സീക്രറ്റ് സർവീസ് തകർത്തു. അക്രമിയെ അവർ കീഴപ്പെടുത്തി.
58 കാരനായ റയൻ വെസ്ലി റൗത്ത് ആണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത്. ഇയാളിൽ നിന്ന് AK 47 തോക്ക് കണ്ടെടുത്തു. എന്നാൽ തനിക്കും കൂടെ ഉള്ള ആളുകൾക്കും കുഴപ്പം ഒന്നും ഇല്ലെന്നും എല്ലാവരും സുരക്ഷിതർ ആണെന്നും ട്രംപ് അറിയിക്കുകയും ചെയ്തു.
അക്രമിക്ക് നേരെ സീക്രറ്റ് സർവീസ് വെടിയുതിർത്തു. എന്നാൽ ഓടിരക്ഷപെടാനുള്ള അദ്ദേഹത്തിന്റെ ശ്രമം അവർ നശിപ്പിക്കുകയും അദ്ദേഹത്തെ കീഴടക്കുകയും ആയിരുന്നു. AK 47, രണ്ട് ബാക്ക്പാക്കുകൾ, ഒരു ഗോ പ്രോ കാമറ എന്നിവയും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റഷ്യ – യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്‌തിയാണ് കസ്റ്റഡിയിലുള്ള റയൻ വെസ്ലി . ഇത് കൂടാതെ യുക്രൈനായി സൈനികരെ ഇറക്കാനുള്ള ശ്രമവും ഇദ്ദേഹം നടത്തിയിരുന്നു. .
സമീപകാലത്തായി ട്രംപിന് എതിരെ ഇത്തരം ആക്രമണ ശ്രമങ്ങൾ ഒരുപാട് നടക്കുന്നതിനാൽ പൊലീസ് അടക്കമുള്ളവർ ജാഗരൂഗരാണ് ഈ കാര്യത്തിൽ.