ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 20 പേര്‍ക്ക് 25,00 അക്കൗണ്ടുകള്‍; 63,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് 63,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് വ്യാപകമായി അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. നീക്കം ചെയ്ത അക്കൗണ്ടുകളില്‍ 2500 അക്കൗണ്ടുകള്‍ 20 വ്യക്തികളുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി നിര്‍മ്മിച്ച വ്യാജ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.

നൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹണി ട്രാപ്പ് സംഘങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് നീക്കം ചെയ്തവയില്‍ ഏറെയും. യാഹൂ ബോയ്‌സ് എന്ന സൈബര്‍ കുറ്റവാളികളുടെ സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മെറ്റയുടെ നടപടി. വ്യാജ അക്കൗണ്ടുകള്‍ യുഎസിലെ യുവാക്കളെ ലക്ഷ്യമിട്ടതായും മെറ്റ അറിയിച്ചു.

ഇതിന് പുറമേ സ്‌കാം ടിപ്പുകളും വ്യാജ ഫോട്ടോകളും പ്രചരിപ്പിച്ച ആയിരക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും പേജുകളും മെറ്റ നീക്കം ചെയ്തു. തട്ടിപ്പുകള്‍ക്ക് ഇരയായവരില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മെറ്റ വ്യാപകമായി അക്കൗണ്ടുകള്‍ നീക്കം ചെയ്തത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി