ഇസ്‌കോണ്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു; നിരോധിക്കണം; ബംഗ്ലാദേശ് സര്‍ക്കാരിനു നോട്ടീസയച്ച് സുപ്രീംകോടതി അഭിഭാഷകര്‍; ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ

ഇസ്‌കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകര്‍ ബംഗ്ലാദേശ് സര്‍ക്കാരിനു നോട്ടീസയച്ചു. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതിനായി ഇസ്‌കോണ്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതായി ആരോപിച്ചാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദുനേതാവായ കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി അഭിഭാഷകര്‍ കടുത്ത നിലപാട് എടുത്തത്.

അതേസമയം, കൃഷ്ണദാസിന്റെ അറസ്റ്റിലും ജാമ്യം നിഷേധിക്കലിലും ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തി. ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതിനിടെ, അഡ്വ. ഇസ്ലാമിന്റെ കൊലാപാതകത്തിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അല്‍ മാമൂന്‍ റസലിന്റെ നേതൃത്വത്തില്‍ പത്ത് അഭിഭാഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കാന്‍ നേരത്തെ ഇസ്‌കോണ്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദാസിന്റെ അറസ്റ്റില്‍ സംഘടന ഉത്കണ്ഠയും രേഖപ്പെടുത്തിയിരുന്നു.

ബംഗ്ലാദേശ് സമ്മിലിത സനാതനി ജഗരണ്‍ ജോഡിന്റെ വക്താവായ ദാസ് കഴിഞ്ഞ ദിവസം ധാക്കയിലെ ഹസ്രത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. ഒരു റാലിയില്‍ പങ്കെടുക്കാനായി ചത്തോഗ്രാമിലേക്കു പോകുംവഴിയായിരുന്നു അറസ്റ്റ്.

ഇസ്‌കോണ്‍ നേതാവ് കൂടിയായ ചിന്മയ് ദാസിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നത് അനുയായികള്‍ തടഞ്ഞു. പിന്നീടുണ്ടായ സംഘര്‍ഷത്തിലാണ് അഭിഭാഷകന്‍ കൊല്ലപ്പെട്ടത്.

മാസങ്ങള്‍ക്ക് മുമ്പുനടന്ന ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന കേസിലാണ് ധാക്ക വിമാനത്താവള പരിസരത്തുനിന്ന് കഴിഞ്ഞ ദിവസം സമ്മിളിത സനാതനി ജോട്ട് സംഘടന നേതാവിന്റെ അറസ്റ്റ്. മറ്റു 18 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കിയ ശേഷം ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് ആക്രമണം വ്യാപകമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് തടിച്ചുകൂടിയ അനുയായികള്‍ പ്രതിഷേധിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല. ധാക്ക, ചിറ്റഗോങ്, കുമില്ല, ഖുല്‍ന, ദിനാജ്പൂര്‍, കോക്സ് ബസാര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിനെതിരെ പ്രതിഷേധം നടന്നു. ചിറ്റഗോങ്ങില്‍ നൂറുകണക്കിനുപേരാണ് ദാസിന്റെ മോചനമാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.

Latest Stories

40 വര്‍ഷ കരാര്‍ കാലയളവില്‍ 54750 കോടി  മൊത്ത വരുമാനമുണ്ടാക്കും; വിഴിഞ്ഞം തുറമുഖത്തുനിന്ന് 2034 മുതല്‍ വരുമാനം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

മാല പാര്‍വതിക്കെതിരെ ഡബ്ല്യൂസിസി; കേസില്‍ കക്ഷി ചേരും, ഹര്‍ജിയെ എതിര്‍ക്കും

ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; പ്രതി ആരവ് പിടിയിൽ

ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; കീഴടങ്ങാൻ തയാറെന്ന് പ്രതി, പൊലീസിനെ വിവരം അറിയിച്ചു

ചാമ്പ്യൻസ് ട്രോഫി: ഓവര്‍ ഷോ വിനയാകും, പാകിസ്ഥാനെ കാത്ത് വിലക്ക്

ധന്യ മേരി വര്‍ഗീസ് വീണ്ടും കുരുക്കില്‍; ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ സ്വത്ത് കണ്ടുകെട്ടി

24 മണിക്കൂറിനിടെ രണ്ടാം തവണ; സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ആദായനികുതി വകുപ്പ്

അസുഖങ്ങള്‍ ബാധിച്ച് അവശനായി, സാമ്പത്തിക ബുദ്ധിമുട്ടുകളും ചെക്ക് കേസുകളും വേറെ.. സുഹൃത്തിനെ വിശ്വസിച്ച് റിസബാവ സൗഭാഗ്യങ്ങള്‍ തട്ടിതെറിപ്പിച്ചു: ആലപ്പി അഷ്‌റഫ്

വലിയ സംഭവം ആണെന്ന വിചാരം ആ താരത്തിനുണ്ട്, എന്നാൽ എന്റെ മുന്നിൽ അവൻ ഒന്നും അല്ല: മുഹമ്മദ് സിറാജ്

'വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ കവര്‍ച്ച സ്വര്‍ണ വ്യാപാരികളില്‍ ആശങ്ക സൃഷ്ടിക്കുന്നു'; ജൂവലറികള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന് അഡ്വ.എസ് അബ്ദുല്‍ നാസര്‍