ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിനെ ഫ്ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെ; പശ്ചിമബംഗാൾ സ്വദേശി കസ്റ്റിയിൽ

കൊൽക്കത്തയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിനെ ഫ്ലാറ്റിലെത്തിച്ച് വാടകകൊലയാളികൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തൽ. സംഭവുമായി ബന്ധപ്പെട്ട് കൃത്യത്തിൽ പങ്കുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു‌. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പശ്ചിമബംഗാളിലെ ഗ്രാമത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതികളിലൊരാളുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. അതേസമയം എംപിയെ ആഡംബര ഫ്ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെയാണെന്നും കണ്ടെത്തി.

അൻവാറുൾ അസിം അനാറിൻ്റെ യുഎസ് പൗരനായ സുഹൃത്ത് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്ക് അഞ്ച് കോടി രൂപ നൽകിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ യുഎസിലുള്ള ഇയാൾക്ക് കൊൽകത്തയിൽ ഒരു ഫ്ലാറ്റ് ഉള്ളതായും അധികൃതർ സൂചിപ്പിച്ചു. എംപിയെ കൊല്ലപ്പെട്ട നലയിൽ കണ്ടെത്തിയ ന്യൂ ടൗണിലെ അപ്പാർട്ട്മെൻ്റ് എക്സൈസ് വകുപ്പിലെ ജീവനക്കാരൻ്റെ ഉടമസ്ഥയിലുള്ളതാണെന്നും സുഹൃത്തിന് പാട്ടത്തിന് നൽകിയതാണെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ സിഐഡി പരിശോധിച്ചുവരികയാണ്.

ഒരു പുരുഷനും സ്ത്രീയ്ക്കുമൊപ്പം എംപി ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുള്ളതായി അധികൃതർ വ്യക്തമാക്കിയിരുന്നു. എംപിക്കൊപ്പം ഫ്ലാറ്റിൽ പ്രവേശിച്ചവർ പിന്നീട് പുറത്തുവരുന്നതും വീണ്ടും തിരികെയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ എംപിയെ പിന്നീട് ദൃശ്യങ്ങളിൽ കണ്ടിട്ടില്ല. പിന്നീട് റൂമിന് വെളിയിലെത്തിയ ഇരുവരുടെയും കൈകളിൽ സ്യൂട്ട്കേസുകൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

ന്യൂ ടൗണിലെ ഫ്ലാറ്റിനുള്ളിൽ രക്തക്കറ കണ്ടെത്തിയിരുന്നു. നിരവധി പ്ലാസ്റ്റിക് ബാഗുകളും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. എംപിയെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിലാക്കി വിവിധ പ്രദേശങ്ങളിൽ വലിച്ചെറിഞ്ഞതായാണ് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഡൽഹിയിലേക്ക് പോകുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കേണ്ടെന്നും എംപിയുടെ ഫോണിൽ നിന്നും മെസേജുകൾ പരിചിതർക്ക് ലഭിച്ചിരുന്നു. ഇത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിക്കാനായിരിക്കാമെന്നും കൊലപാതകത്തിന് ശേഷമാകും മെസേജുകൾ അയച്ചതെന്നുമാണ് വിലയിരുത്തൽ.

മേയ് 12-നാണ് അസിം അനാർ എംപി കൊൽക്കത്തയിലെത്തിയത്. ബരാനഗറിലുള്ള ഗോപാൽ ബിശ്വാസ് എന്ന സുഹൃത്തിൻ്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ 13-ന് വൈദ്യപരിശോധനയ്ക്കായിപ്പോയ എംപിയെ പിന്നീട് ബിശ്വാസിനോ ബംഗ്ലാദേശിലുള്ള കുടുംബത്തിനോ ബന്ധപ്പെടാനായില്ല. തുടർന്ന് കുടുംബം ബിശ്വാസ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ന്യൂടൗണിലുള്ള ഫ്ളാറ്റിൽ വച്ച് അദ്ദേഹത്തെ ആരോ കൊലപ്പെടുത്തിയതായി വ്യക്തമാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍