'ഇനി റഷ്യന്‍ എണ്ണ വേണ്ട', ഇറക്കുമതി നിരോധിച്ച് ബൈഡന്‍

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പഞ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും ഊര്‍ജത്തിന്റെയും എല്ലാ ഇറക്കുമതികളും നിരോധിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. യു.എസ് തുറമുഖങ്ങളില്‍ റഷ്യന്‍ എണ്ണ ഇനി അടുപ്പിക്കില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കനത്ത പ്രഹരം ഏല്‍പ്പിക്കുകയാണ് യു.എസ് ലക്ഷ്യം.

സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തിയാണ് ഇറക്കുമതി നിരോധിക്കാന്‍ തീരുമാനിച്ചത്. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ഉപരോധങ്ങളാണ് തങ്ങല്‍ ഏര്‍പ്പെടുത്തുന്നതെന്ന് ബൈഡന്‍ പറഞ്ഞു. ഇത് റഷ്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ നാശമുണ്ടാക്കും. എന്നാല്‍ എല്ലാ യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല. യു.എസ് തീരുമാനവുമായി മുന്നോട്ട് പോകുമെന്നും, ഇന്ധനവില വര്‍ധിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

റഷ്യന്‍ എണ്ണയുടെ എല്ലാ ഇറക്കുമതിയും ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി യു.കെ സര്‍ക്കാരും അറിയിച്ചിരുന്നു. ഉക്രൈനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി യു.എസിനോടും പാശ്ചാത്യ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരോടും ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം. നിരവധി ഉപരോധങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഊര്‍ജ കയറ്റുമതി റഷ്യയ്ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എണ്ണ ഇറക്കുമതിയിലും രാജ്യങ്ങള്‍ വിലക്ക് കൊണ്ടുവരുന്നത്.

യു.എസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളിലേക്ക് വലിയ തോതില്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. യു.എസിലേക്ക് മാത്രം പ്രതിദിനം രണ്ട് ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യ നല്‍കുന്നത്.

ഷെല്‍, എക്സോണ്‍മൊബില്‍, ബി.പി എന്നിവയുള്‍പ്പെടെ പല പാശ്ചാത്യ ഊര്‍ജ കമ്പനികളും റഷ്യയുമായുള്ള വ്യാപാാര ബന്ധം അവസാനിപ്പിക്കാനും,ഇറക്കുമതി പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ