കോവിഡ്-19 ന്റെ ഉത്ഭവം; അന്വേഷണം ഊർജ്ജിതമാക്കാൻ ആവശ്യപ്പെട്ട് ബൈഡൻ 

കോവിഡ് -19 മനുഷ്യരിൽ വ്യാപിക്കാൻ ഇടയായതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കാൻ ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു നിശ്ചിത നിഗമനത്തിലേക്ക് എത്തുന്നതിനായി ശ്രമങ്ങൾ ഇരട്ടിയാക്കാൻ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തോട് ജോ ബൈഡൻ ആവശ്യപ്പെട്ടു. നിലവിലുള്ള ഇന്റലിജൻസ് അടിസ്ഥാനമാക്കി പുതിയ റിപ്പോർട്ട് 90 ദിവസത്തിനകം പുറത്തിറങ്ങും.

മാർച്ചിൽ താൻ പ്രസിഡന്റായതിനുശേഷം കോവിഡ്-19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഏറ്റവും കാലികമായ വിശകലനത്തെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്റലിജൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു എന്ന് ബൈഡൻ പറഞ്ഞു. രോഗം ബാധിച്ച ഏതെങ്കിലും മൃഗത്തിൽ നിന്നാണോ അതോ ഏതെങ്കിലും ലബോറട്ടറി അപകടത്തിൽ നിന്ന് മനുഷ്യനിലേക്ക് പകർന്നതാണോ എന്നതുൾപ്പെടെ ആണ് അന്വേഷണമെന്ന് ബൈഡൻ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഈ മാസം ആദ്യം തനിക്ക് ഒരു റിപ്പോർട്ട് ലഭിച്ചിരുന്നു എന്ന് ബൈഡൻ പറഞ്ഞു. ഈ റിപ്പോർട്ടിലാണ് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ റിപോർട്ട് അനുസരിച്ച്, രോഗവ്യാപനത്തിന് കാരണമായി മേൽസൂചിപ്പിച്ച രണ്ട് സാഹചര്യങ്ങൾക്കും സാധ്യത ഉണ്ട് എന്നാണ് യു‌.എസ് ഇന്റലിജൻസ് വിഭാഗം പറയുന്നത് എന്നാൽ ഈ ചോദ്യത്തെക്കുറിച്ച് കൃത്യമായ ഒരു നിഗമനത്തിലെത്തിയിട്ടില്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു