റഷ്യക്കെതിരെ അമേരിക്കയുടെ ചരിത്രപരമായ നീക്കം; മുന്നറിയിപ്പുകളില്ലാതെ ബൈഡന്‍ ഉക്രൈനില്‍; പുടിന്റെ മറുപടിയ്ക്ക് കാത്ത് ലോകം

റഷ്യയുടെ ഭാഗത്തുനിന്നും യുക്രെയ്‌നെതിരെ യുദ്ധം കടുപ്പിച്ചപ്പോള്‍ അപ്രതീക്ഷിത നീക്കവുമായി അമേരിക്ക. മുന്നറിയിപ്പുകള്‍ ഇല്ലാതെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയിനിലെത്തി. കിയവിലെത്തിയ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുക്രെയ്ന്‍ സൈനികര്‍ക്കായി വാള്‍ ഓഫ് മെമ്മറന്‍സില്‍ ബൈഡന്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് സൈനിക സല്യൂട്ട് സ്വീകരിച്ചു.

കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്നും യുക്രെയ്‌നിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ബൈഡന്‍ അറിയിച്ചു. ‘ബൈഡന്‍, കിയവിലേക്ക് സ്വാഗതം! നിങ്ങളുടെ സന്ദര്‍ശനവും പിന്തുണയും എല്ലാ യുക്രേനിയക്കാര്‍ക്കും വളരെ പ്രധാനപ്പെട്ട അടയാളമാണെന്ന് സന്ദര്‍ശനത്തെക്കുറിച്ച് സെലന്‍സ്‌കി ടെലിഗ്രാമില്‍ പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പോളണ്ടിലേക്കുള്ള യാത്രക്കിടെയാണ് യു.എസ് പ്രസിഡന്റ് അപ്രതീക്ഷിതമായി യുക്രെയ്‌നിലെത്തിയത്. നേരത്തെ, സെന്‍ട്രല്‍ കിയവിലെ നിരവധി പ്രധാന റോഡുകള്‍ അടച്ചും കവചിത സൈനിക വാഹനങ്ങളുടെ നീണ്ട നിര നഗരത്തില്‍ വിന്യസിച്ചും സുരക്ഷ ശക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് പ്രധാന വ്യക്തികളാരോ കിയവിലെത്തുന്നുണ്ടെന്ന സൂചന പരന്നിരുന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച് ഫെബ്രുവരി 24ന് ഒരു വര്‍ഷം തികയാനിരിക്കെയാണ് ആദ്യമായി ബൈഡന്‍ യുക്രെയ്‌നിലെത്തുന്നത്. റഷ്യക്കെതിരെ അമേരിക്കയുടെ ചരിപ്രരമായ നീക്കമെന്നാണ് മാധ്യമങ്ങള്‍ ബൈഡന്‍ യുക്രെയ്ന്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പുതിന്റെ മറുപടിക്കാണ് ലോകം കാത്തിരിക്കുന്നതെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസ് അടക്കമുള്ള ജി7 രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ജി7 വാര്‍ഷിക ഉച്ചകോടിയുടെ ആരംഭത്തില്‍ അറിയിച്ചിരുന്നു. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ കടുത്ത ഉപരോധങ്ങള്‍ നേരിടുന്ന റഷ്യയെ സാമ്പത്തികമായി കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ഈ നടപടി സഹായിക്കുമെന്നാണ് ജി7 രാജ്യങ്ങളുടെ പ്രതീക്ഷ.
2020ല്‍ 1900 കോടി ഡോളര്‍ അഥവാ ആഗോള സ്വര്‍ണ കയറ്റുമതിയുടെ അഞ്ച് ശതമാനം റഷ്യയുടെ സംഭാവനയാണ്. റഷ്യന്‍ സ്വര്‍ണ കയറ്റുമതിയുടെ 90 ശതമാനവും ജി7 രാജ്യങ്ങളിലേക്കാണ്. ഇതില്‍ 1700 കോടി ഡോളറിന്റെ കയറ്റുമതിയും യു.കെയിലേക്കാണ്. 2019ല്‍ റഷ്യയില്‍ നിന്ന് 200 ദശലക്ഷം ഡോളറില്‍ താഴെയും 2020ലും 2021ലും 10 ലക്ഷം ഡോളറില്‍ താഴെയും സ്വര്‍ണമാണ് അമേരിക്ക ഇറക്കുമതി ചെയ്തത്.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു