അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. 36 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്ഥിത അതീവ ഗുരുതരമായി തുടരുകയാണെന്നും വൈറ്റ് ഹൗസ് ഇറക്കിയ പത്രക്കുറിപ്പിൽ ബൈഡൻ പറയുന്നു. അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നു. വ്യക്തവും വിശ്വസ യോഗ്യവുമായ ഭീഷണിയുണ്ടെന്നും വിമാനത്താവള ഗേറ്റിന് സമീപത്തുനിന്നും അമേരിക്കൻ പൗരൻമാർ ഉടൻ മാറണമെന്നും കാബൂളിലെ യു.എസ് എംബസി അറിയിച്ചു.
ഇനി രണ്ടു ദിവസം മാത്രമാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ അവശേഷിക്കുന്നത്. അതിനാല്‍ അമേരിക്കയും സേനാ പിന്മാറ്റം തുടങ്ങി. ഐഎസ്കെയുടെ നങ്കർഹാർ പ്രവിശ്യയിലെ ഐഎസ് ഖുറാസാന്റെ താവളത്തിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്ക അറിയിച്ചു. ഐഎസ്കെയുടെ ഏറ്റവും ഉന്നതരായ നേതാക്കൾ തന്നെയാണ് കൊല്ലപ്പെട്ടതെന്നും അമേരിക്ക അവകാശപ്പെട്ടു.