ജോ ബൈഡനെ അടുത്ത യു.എസ് പ്രസിഡന്റായി അംഗീകരിച്ച് യു.എസ് കോൺഗ്രസ്

ജോ ബൈഡനെ അടുത്ത യു.എസ് പ്രസിഡന്റായി സാക്ഷ്യപ്പെടുത്തി യു.എസ് കോൺഗ്രസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ പരാജയം അംഗീകരിക്കാനും വിജയിയായ ജോ ബൈഡന് സമാധാനപരമായി അധികാര കൈമാറാനും വിസമ്മതിച്ച ഡൊണൾഡ് ട്രംപിന് ഇത് തിരിച്ചടിയായി.

നേരത്തെ ട്രംപ് അനുകൂലികൾ വാഷിംഗ്ടൺ ഡി.സിയിലെ കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ അക്രമത്തിൽ നാല് പേരാണ് മരിച്ചത്. ട്രംപിന്റെ നിർദേശ പ്രകാരമുള്ള അട്ടിമറി ശ്രമമായിരുന്നു ഇതെന്നാണ് ആരോപണം.

വിജയിക്കാൻ ആവശ്യമായ ഇലക്ട്‌റൽ വോട്ടുകൾ ബൈഡന് നിരസിക്കാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമങ്ങളെ സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും അംഗങ്ങൾ വിജയകരമായി പരാജയപ്പെടുത്തി,  ബൈഡനെ അടുത്ത യു.എസ് പ്രസിഡന്റായി സാക്ഷ്യപ്പെടുത്തികൊണ്ടുള്ള പ്രഖ്യാപണവും ഹർഷാരവത്തോടെയാണ് വരവേറ്റത്.

നവംബറിൽ ട്രംപിനെതിരായ ബൈഡന്റെ 306-232 വിജയത്തിന്റെ സ്ഥിരീകരണം, 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അസാധുവാക്കാനുള്ള ട്രംപിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വിവാദപരവും സമതകളില്ലാത്തതുമായ ശ്രമങ്ങളെ പരാജയപ്പെടുത്തി.

മുറപ്രകാരമുള്ള അധികാര കൈമാറ്റം വാഗ്ദാനം ചെയ്ത് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉടൻ ഒരു പ്രസ്താവന പുറത്തിറക്കി. താൻ മുന്നണി രാഷ്ട്രീയത്തിൽ തുടരുമെന്നും ട്രംപ് പറഞ്ഞു. 2024- ൽ ട്രംപ് വീണ്ടും മത്സരിക്കാമെന്ന അഭ്യൂഹങ്ങൾ ഉണ്ട്. തിരഞ്ഞെടുപ്പ് ഫലത്തോട് തനിക്ക് തീർത്തും വിയോജിപ്പുണ്ടെങ്കിലും ജനുവരി 20- ന് അധികാരമാറ്റം സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്