ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വൻ പണമൊഴുക്ക്; 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് റെക്കോഡ് തുക

24 മണിക്കൂറിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വന്നത് റെക്കോഡ് തുകയെന്ന് റിപ്പോർട്ട്. 2024ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്നും പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതോടെയാണ് ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് വൻ പണമൊഴുക്ക് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി മാത്രം 24 മണിക്കൂറിനുള്ളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത് 81 ദശലക്ഷം യുഎസ് ഡോളറാണ്. 2020ന് ശേഷം ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിക്കുന്ന റെക്കോർഡ് സംഭാവനയാണ് കമല ഹാരിസിന് ലഭിക്കുന്നത്.

ജോ ബൈഡന്റെ ആരോ​ഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം.
ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതായി ജോ ബൈഡന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പാർട്ടിയിലേക്കുള്ള പണമൊഴുക്ക്. ബൈഡന്റെ പ്രായം കണക്കിലെടുത്ത് സംഭാവന നൽകാൻ മടിച്ചവർ അടക്കം പണം നൽകിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

അതേസമയം 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന സംഭാവന തുകകളിലെ റെക്കോർഡ് നേട്ടമാണ് കമല ഹാരിസ് സ്വന്തമാക്കിയിട്ടുള്ളത്. 888000 പേരാണ് 200 ഡോളർ വച്ച ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി 24 മണിക്കൂറിനുള്ളിൽ നൽകിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. കമലാ ഹാരിസിന് സാധാരണക്കാരിൽ നിന്ന് ലഭിക്കുന്ന ശക്തമായ പിന്തുണയാണ് ഇത് വ്യക്താമാക്കുന്നതെന്നാണ് പാർട്ടി വക്താക്കൾ വിശദമാക്കി.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ