മറുപക്ഷത്തുള്ള വെള്ളക്കാരന് പരിക്കേറ്റു; സഹായിക്കാൻ ചുമലിലേറ്റി കറുത്തവർഗ്ഗക്കാരൻ

ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിനെതിരെ പ്രതിഷേധിച്ച് തീവ്ര വലതുപക്ഷ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയതിനാൽ ഇന്നലെ ലണ്ടനിലെ തെരുവുകളിൽ വ്യാപകമായ അക്രമമുണ്ടായി. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകർ പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും തീവ്ര വലതുപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്നു.

അതിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ പരിക്കേറ്റ തീവ്ര വലതുപക്ഷത്തുള്ള ഒരു വെള്ളക്കാരനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ കറുത്ത വർഗ്ഗക്കാരനായ ഒരു ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരൻ ചുമലിലേറ്റിയതിന്റെ ചിത്രം ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രം റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറാണ് പകർത്തിയത്.

Read more

പരിക്കേറ്റ ആൾ തീവ്ര വലതുപക്ഷ പ്രതിഷേധക്കാരനാണെന്ന് ദൃക്‌സാക്ഷികൾ തിരിച്ചറിഞ്ഞു. ഇയാളെ രക്ഷപ്പെടുത്താൻ ശത്രുത മാറ്റിവച്ച്‌ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരൻ മുന്നോട്ട് വരികയായിരുന്നു. സംഭവസ്ഥലത്തെ റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകർ പറയുന്നതനുസരിച്ച്, വലതുപക്ഷ പ്രതിഷേധക്കാരന് സാരമായ രീതിയിൽ മർദ്ദനമേറ്റിരുന്നു ഇതിനിടെ ആണ് സഹായവുമായി ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധക്കാരൻ എത്തിയത്.