യുഎസില്‍ കാണാതായ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തി. ടെക്‌സസില്‍ ഈ മാസം 12ന് കാണാതായ ലാഹിരി പതിവാഡയെയാണ് മരിച്ചനിലയില്‍ കണ്ടത്തിയത്. അയല്‍ സംസ്ഥാനമായ ഓക്‌ലഹോമയിലാണ് മൃതദേഹം കിടന്നത്.
ഓവര്‍ലാന്റ് പാര്‍ക്ക് റീജനല്‍ മെഡിക്കല്‍ സെന്റര്‍ ജീവനക്കാരിയായ ലാഹിരിയെ ജോലിക്ക് പോകവേ മക്കിന്നിയില്‍ വെച്ചാണ് കാണാതായത്.
വീട്ടില്‍ തിരിച്ചെത്താതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസില്‍ പരാതി നല്‍കി. പിറ്റേന്നാണ് ദുരൂഹ സാഹചര്യത്തില്‍ ലാഹിരിയുടെ മൃതദേഹം കണ്ടെത്തുന്നത്.