ഡാൻസ് കളിച്ച് ബഹിരാകാശത്തേക്ക്! സുനിത വില്യംസിന്റെ വീഡിയോ വൈറൽ; ലക്ഷ്യസ്ഥാനത്തെത്തി ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം

ഡാൻസ് ചെയ്ത് ബഹിരക്ഷ പേടകത്തിലേക്ക് പ്രവേശിക്കുന്ന സുനിത വില്യംസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ടുള്ള ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം ഇന്ത്യൻ സമയം ഇന്നലെ രാത്രി 11 ഓടെയാണ് ഭ്രമണപഥത്തിലെത്തിയത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശികുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡാൻസ് ചെയ്ത് ആഹ്ലാദത്തോടെയാണ് സുനിത ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കുന്നത്.

58കാരിയായ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിജയകരമായി വിക്ഷേപിച്ചത്. ഇന്നലെ വിക്ഷേപിച്ച പേടകം 27 മണിക്കൂറുകള്‍ കൊണ്ട് ബഹിരാകാശ നിലയത്തിലെത്തി നിലയവുമായി വിജയകരമായി സന്ധിക്കുകയായിരുന്നു. ഏഴു ദിവസമാണ് യാത്രികർ പേടകത്തിൽ തങ്ങും, അതിനുശേഷം ആകും ഭൂമിയിലേക്ക് തിരികെയെത്തുക.

വാണിജ്യാടിസ്ഥാനത്തിൽ യാത്ര ബഹിരാകാശത്ത് എത്തിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പാർപ്പിച്ച് തിരികെ എത്തിക്കാനുള്ള ബോയിങ് സ്റ്റാർ ലൈനർ ദൗത്യത്തിന്റെ അന്തിമ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. സാങ്കേതിക തടസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവച്ച ദൗത്യം മൂന്നാം ഊഴത്തിലാണ് വിജയകരമായി പൂര്‍ത്തിയായത്. മുന്‍പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ പേടകത്തില്‍ ഹീലിയം ചോര്‍ച്ചയുണ്ടായിരുന്നു. പ്രശ്‌നം പരിഹരിച്ചതായി നാസ അറിയിക്കുകയും ചെയ്തു. വിക്ഷേപണത്തിനായി ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്ന ദൗത്യം പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ പ്രശ്നങ്ങളും ഹീലിയം ചോര്‍ച്ച പരിഹരിക്കുന്നതും മൂലമാണ് വൈകിയത്.

നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിന് കീഴില്‍ വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമാണ് ബോയിംഗ് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും മറ്റ് ലോ എര്‍ത്ത് ഓര്‍ബിറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും സുരക്ഷിതമായും ചെലവ് കുറഞ്ഞതുമായും എത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് ബോയിങ് സിഎസ്ടി 100 സ്റ്റാര്‍ലൈനര്‍ ദൗത്യം.

Latest Stories

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം

എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

'പ്രവര്‍ത്തനങ്ങളെല്ലാം നിയമാനുസൃതം; നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും'; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

വയനാട് ദുരന്തം: '2219 കോടി രൂപ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം'; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

പോണ്ടിച്ചേരിയുടെ ഗോൾ പോസ്റ്റിൽ പടക്കം പൊട്ടിച്ച് റെയിൽവേ, സ്കോർ 10-1