ബ്രസീലില്‍ കോവിഡ് ബാധിതര്‍ 3.47 ലക്ഷം; പ്രസിഡന്റിന്റെ നിലപാടുകള്‍ ജനങ്ങളുടെ ജീവനെടുക്കുന്നു

“ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങള്‍ മരിക്കാന്‍ പോകുന്നില്ല.” പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ പ്രസ്ഥാവനയാണിത്. ആ ബ്രസീല്‍ ഇപ്പോള്‍ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുണ്ട്. തീവ്ര വലതുപക്ഷക്കാരനായ ജെയര്‍ ബോള്‍സോനാരോയുടെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണ് ബ്രസീലിന്റെ ഇന്നത്തെ അവസ്ഥയെന്നാണ് ലോക മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ബ്രസീലില്‍ കോവിഡ് ബാധിതര്‍ 3.47 ലക്ഷം കടന്നിരിക്കുകയാണ്. 16,508 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. 965 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആരെ മരണസംഖ്യ 22,013 ആയി. ഔദ്യോഗിക മരണസംഖ്യയേക്കാളും ഏറെയാണ് യഥാര്‍ഥത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം എന്നാണ് നിഗമനം.

കൊറോണ വൈറസിനെക്കാള്‍ അപകടകാരി തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ആണെന്ന് വിളിച്ചു പറഞ്ഞ് തെരുവില്‍ സമരത്തിലാണ് ബ്രസീല്‍ ജനത. ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപമുള്ള സെമിത്തേരിയില്‍ ശവപ്പെട്ടികള്‍ കൂട്ടമായി കുഴിച്ചു മൂടുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതോടെ പുതിയ രോഗികള്‍ക്കു പ്രവേശനം നല്‍കുന്നില്ല. അതിനാല്‍ രാജ്യത്തെ സ്റ്റേഡിയങ്ങള്‍ താത്കാലിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്