ബ്രെക്‌സിറ്റ്; നഷ്ടപരിഹാരത്തുക ഉയര്‍ത്തിയിട്ടും തീരുമാനമൊന്നുമാകാതെ ബ്രിട്ടണ്‍

നഷ്ടപരിഹാരത്തുകയായി 50 ബില്യണ്‍ യൂറോ വാഗ്ദാനം ചെയ്തിട്ടും യൂറോപ്യന്‍ യൂണിയനുമായി ബ്രെക്‌സിറ്റ് കരാര്‍ ഉറപ്പിക്കാന്‍ ബ്രിട്ടന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നിര്‍ണായകമയ പുരോഗതി ഉണ്ടായെങ്കിലും ചിലകാര്യങ്ങളില്‍ ഇനിയും തീരുമാനമാകാനുണ്ടെന്ന് പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. അടുത്തയാഴ്ചയും ചര്‍ച്ചകള്‍ തുടരും.

യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശപ്രകാരം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ കസ്റ്റംസ് യൂണിയന്റെയും ഏകീകൃത
വിപണിയുടെയും ഭാഗമായി നിലനിര്‍ത്തുന്നതിനോട് ബ്രിട്ടിഷ് സര്‍ക്കാരിനു വല്യതോതിലുള്ള യോജിപ്പില്ലായിരുന്നു. എന്നാല്‍ ഈ തീരുമാനം തെരേസ മേ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ചകളില്‍ തീരുമാനമെടുക്കാനാകാതെ
ബ്രിട്ടന്‍ പിന്മാറിയതെന്നാണ് സൂചന. അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കങ്ങളെ ഒരു വിധത്തിലും അംഗീകരിക്കില്ലെന്ന സമീപനമാണ് ഡിയുപിക്കുള്ളത്. ഇക്കാര്യം ഡിയുപി നേതാവ് എയര്‍ലീന്‍ ഫോസ്റ്റര്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു.

ബ്രിട്ടന്റെ പ്രഖ്യാപിത നിലപാടില്‍നിന്നുള്ള പിന്മാറ്റമാണിതെന്നാണ് ഇതിനെതിരെ റിപ്പബ്‌ളിക് ഓഫ്
അയര്‍ലന്‍ഡും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി പൂര്‍ണമായും അടയ്ക്കരുതെന്നുള്ളത് തുടക്കം മുതലേ ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ യൂണിയന്‍ ഉന്നയിക്കുന്ന വാദമാണ്. ഇത് അംഗീകരിച്ച് ബ്രിട്ടന്‍ ചര്‍ച്ചകള്‍ തുടരവേയാണ് ഇതിനെതിരെ ഡിയുപി രംഗത്തെത്തിയിരിക്കുന്നത്. ന്യൂനപക്ഷ സര്‍ക്കാരായതിനാല്‍ തെരേസ മേയ്ക്ക് ഇവരുടെ ആവശ്യങ്ങള്‍ തള്ളിക്കളയുക എളുപ്പമാകില്ല.