ഏകാന്തത രാജ്യത്തിന് വലിയ ഭീഷണി: പരിഹാരം കണ്ടെത്താന്‍ ബ്രിട്ടണില്‍ ഏകാന്തത വകുപ്പും മന്ത്രിയും

വാര്‍ദ്ധക്യത്തിലും ശാരീരിക വെല്ലുവിളിയിലും ഒറ്റപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലോകത്തില്‍ ആദ്യമായി ഏകാന്തതയ്ക്ക് വകുപ്പ് മന്ത്രിയെ നിയമിച്ച് ബ്രിട്ടന്‍.ട്രെയ്‌സി കൗച്ചിനെയാണ് പ്രഥമ ഏകാന്തതമന്ത്രിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചത്.

ഏകാന്തതയില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അതിന് പരിഹാരം കാണുകയുമാണ് ഏകാന്തത വകുപ്പിന്റെ ചുമതല. ബ്രിട്ടനില്‍ ഏകാന്തതയില്‍ കഴിയുന്ന 90 ലക്ഷം പേരുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും പ്രായമായവരും അടുത്ത ബന്ധുക്കളോട് സുഹൃത്തുക്കളോടോ സംസാരിച്ചിട്ട് കാലങ്ങളായെന്ന് പലരും വെളിപ്പെടുത്തുന്നു.

ബ്രിട്ടനിലെ ഡോക്ടര്‍മാരില്‍ ഭൂരിഭാഗം പേരും പറയുന്നത് പരിശോധനയും ചികിത്സയും തേടി വരുന്നവരില്‍ ഒന്നുമുതല്‍ അഞ്ചുപേര്‍ വരെ അവര്‍ അനുഭവിക്കുന്ന ഏകാന്തത കാരണം രോഗികളായവരാണ് എന്നാണ്. നിലവില്‍ ട്രയിസി കൌച്ച് കായികവകുപ്പ് മന്ത്രിയാണ്.