ക​സ​ഖ്സ്ഥാ​നി​ൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 52 പേ​ർ വെന്തുമ​രി​ച്ചു

ക​സ​ഖ്സ്ഥാ​നി​ൽ ഓടിക്കൊണ്ടിരുന്ന ബ​സിനു തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 52 പേ​ർ മ​രി​ച്ചു. ഉ​സ്ബെ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ നി​ർ​മാ​ണ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി റ​ഷ്യ​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

55 യാ​ത്ര​ക്കാ​രും ര​ണ്ടു ഡ്രൈ​വ​ർ​മാ​രു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അപകടത്തിൽ അ​ഞ്ചു പേ​ർ അത്ഭുതകരമായി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read more

വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാവിലെ 10.30 ന് ​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ക​സ​ഖ്സ്ഥാ​നി​ലെ ഇ​ർ​ഗി​സ് ജി​ല്ല​യി​ൽ അ​ക്തോ​ബി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.