ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം, രക്ഷപെട്ടത് ഒരാൾ മാത്രം

പാകിസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് അപകടം. വധൂവരന്മാരടക്കം 26 പേർ മരിച്ചു. പാകിസ്താനിലെ ഗിൽജിത് -ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിയാണ് അപകടം.

ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ബസ് അമിത വേ​ഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. 13 പേരുടെ മൃതദേഹമാണ് നദിയിൽനിന്ന് കണ്ടെടുത്തത്.

അതേസമയം കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഓഗസ്റ്റിൽ രണ്ടിന് പാകിസ്ഥാനിൽ വ്യത്യസ്ത ബസ് അപകടങ്ങളിൽ 36 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Latest Stories

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പീഡനം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ്, അമ്മക്കെതിരെ കേസെടുക്കും

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് ഉചിതമായ സമയം; തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാം; സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പി രാജീവ്

മറ്റൊന്നും വെച്ച് പറയാനില്ല അല്ലെ, രോഹിത്തിനെ കളിയാക്കി പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻ; വിമർശനം ശക്തം

'ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം, സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നം; മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു