ബൈജൂസിൻ്റെ ഓഹരി നിക്ഷേപം എഴുതി തള്ളി ഡച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ്. കനത്ത പ്രതിസന്ധി നേരിട്ട ബൈജൂസിൻ്റെ ഓഹരി മൂല്യം ഈയിടെ കുത്തനെ ഇടിഞ്ഞിരുന്നു. ഓഹരി മൂല്യം ഇക്കഴിഞ്ഞ ദിവസമാണ് പതിനെട്ടായിരം കോടിയില്‍ നിന്നും പൂജ്യത്തിലേക്ക് കൂപ്പ്കുത്തിയത്.
എഡ്ടെക് ഭീമനായിരുന്ന ബൈജൂസ് ഏറ്റവും വലിയ തകര്‍ച്ചയിലെന്ന് റിപ്പോര്‍ പുറത്ത് കൊണ്ടുവന്നത് എച്ച്എസ്ബിസിയായിരുന്നു. സാമ്പത്തിക സ്ഥാപനമായ എച്ച്എസ്ബിസിയുടെ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരുകാലത്ത് 22 ബില്യണ്‍ ഡോളര്‍(ഏകദേശം 1.83 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന എഡ്ടെക് കമ്പനിയുടെ നിലവിലെ മൂല്യം പൂജ്യമാണെന്ന് എച്ച്എസ്ബിസി വ്യക്തമാക്കിയിരുന്നു.
അതേസമയം യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് റോക്ക് ബൈജൂസിലെ ഓഹരികളുടെ മൂല്യം 2022 ന്റെ തുടക്കത്തില്‍ തന്നെ 22 ബില്യണ്‍ ഡോളറില്‍നിന്ന് വെറും ഒരു ബില്യണ്‍ ഡോളറായി(ഏകദേശം 8,352 കോടി രൂപ) കുറച്ചിരുന്നു. എന്നാൽ ബൈജൂസിന്റെ ഓഹരിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ബ്ലാക്ക് റോക്കിന്റെ കൈവശമുള്ളത്.
Read more
2022ൽ 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. കനത്ത സാമ്പത്തിക പ്രതിസന്ധിയും നിയമനടപടികളും കമ്പനിയുടെ പ്രവർത്തനംതന്നെ താളംതെറ്റിച്ചതോടെയാണ് ഓഹരി മൂല്യം പൂജ്യമായി രേഖപ്പെടുത്തിയത്. ബൈജൂസിലെ നിക്ഷേപത്തിലൂടെ 4,100 കോടി രൂപയുടെ നഷ്‌ടമുണ്ടായതായി പ്രൊസസിൻ്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.