കാമ്പസിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നിരോധിക്കാനുള്ള കേംബ്രിഡ്ജ് സർവകലാശാലയുടെ ശ്രമം പരാജയം

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്താനുള്ള കേംബ്രിഡ്ജ് സർവകലാശാലയുടെ ശ്രമം പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനകൾ. ഈ വാരാന്ത്യത്തിലെ ബിരുദദാന ചടങ്ങുകൾക്ക് മുമ്പ് 2030 വരെയുള്ള നിരോധനാജ്ഞ അടിയന്തിരമായി ആവശ്യമാണെന്ന് കേംബ്രിഡ്ജ് സർവകലാശാല കോടതിയിൽ വാദിക്കാൻ ശ്രമിച്ചു. എന്നാൽ നാളെ വരെ മാത്രമേ ഉത്തരവ് അനുവദിക്കൂ എന്ന് പറഞ്ഞുകൊണ്ട് ജഡ്ജി ആ അപേക്ഷ തള്ളിക്കളഞ്ഞു.

നിലവിൽ വിലക്ക് കേംബ്രിഡ്ജിലെ സെനറ്റ് ഹൗസിലും ചടങ്ങ് നടക്കുന്ന സെനറ്റ് ഹൗസ് യാർഡിന് മുന്നിലുള്ള പുൽത്തകിടിയിലും ബാധകമായിരിരിക്കും. സർവകലാശാലയുടെ അപേക്ഷയിൽ താൽപ്പര്യമുള്ള കക്ഷികൾക്ക് ശരിയായി പ്രതികരിക്കാൻ വളരെ കുറച്ച് സമയം മാത്രമേ നൽകിയിട്ടുള്ളൂ എന്നത് “ഗുരുതരമായ ആശങ്കാജനകമായ കാര്യമാണ്” എന്ന് ജഡ്ജി പറഞ്ഞതിനാൽ മാർച്ചിൽ കൂടുതൽ വാദം കേൾക്കൽ നടക്കും.

കേംബ്രിഡ്ജ് 4 പലസ്തീൻ (C4P), യൂറോപ്യൻ ലീഗൽ സപ്പോർട്ട് സെന്റർ (ELSC), പലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ (PSC), കേംബ്രിഡ്ജ് സ്റ്റുഡന്റ് യൂണിയൻ, ലിബർട്ടി ആൻഡ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (UCU) എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകൾ സർവകലാശാലാ അപേക്ഷയെ എതിർത്തു.

Latest Stories

അടുത്ത അഞ്ച് ദിവസം വേനൽ മഴ; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ട്രംപ് വിളിച്ചു; ഉക്രൈനിൽ 30 ദിവസത്തേക്ക് വെടിനിർത്തൽ സമ്മതിച്ച് പുടിൻ

ഔറംഗസേബിന്റെ പേരിൽ നടന്ന നാഗ്പൂർ കലാപം; പരസ്പരം പഴിചാരി മഹായുതിയും മഹാ വികാസ് അഘാഡിയും

കശ്മീരിലെ ഐക്യരാഷ്ട്രസഭയുടെ നിലപാടിനെ ചോദ്യം ചെയ്ത് എസ് ജയശങ്കർ

ചരിത്രം സാക്ഷി, ഡ്രാഗണ്‍ ക്രൂ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് പറന്നിറങ്ങി; നാല് യാത്രികരും സുരക്ഷിതര്‍; ചിരിച്ച് കൈവീശി പുറത്തിറങ്ങി സുനിതാ വില്യംസ്; ഹൂസ്റ്റണിലേക്ക് പുറപ്പെട്ടു

വൈദികനെയും കുടുംബത്തെയും കൊലപ്പെടുത്തി; മതംനോക്കി ആക്രമണം; സിറിയയിലെ ആഭ്യന്തര കലാപം ക്രൈസ്തവ വംശഹത്യയായി; സംയുക്ത പ്രതിഷേധവുമായി സഭാ തലവന്‍മാര്‍

'മലയാളത്തിന്റെ ഇക്കാക്ക് വേണ്ടി ഏട്ടൻ' - മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തി മോഹൻലാൽ

എനിക്ക് ഭയമാണ് ആ ചെക്കന്റെ കാര്യത്തിൽ, ആ ഒരു കാര്യം അവന് പണിയാണ്: സൗരവ് ഗാംഗുലി

IPL 2025: വിരാട് കോഹ്ലി കപ്പ് നേടാത്തതിന്റെ കാരണം ആ ടീമിലുണ്ട്, എന്നാൽ ധോണി അതിനെ മറികടന്നു അഞ്ച് കപ്പുകൾ നേടി: ഷദാബ് ജകാതി

മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു; തെഹൽക മുൻ മാനേജിംഗ് എഡിറ്ററും പത്രപ്രവർത്തകനുമായ മാത്യു സാമുവലിനെതിരെ കേസ്