അമേരിക്കന്‍ എയര്‍ഫോഴ്‌സിലെ ഉദ്യോഗസ്ഥനായ ഇന്ത്യന്‍ വംശജന് ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ കുറി തൊടാന്‍ പ്രത്യേക അനുമതി. എയര്‍മാനായ ദര്‍ശന്‍ ഷായ്ക്കാണ് പ്രത്യേക അനുമതി ലഭിച്ചത്.
വ്യോമിങ്ങിലെ എഫ്.ഇ വാറന്‍ എയര്‍ഫോഴ്‌സ് ബേസിലെ എയര്‍മാനാണ് ദര്‍ശന്‍. 90ാമത് ഓപ്പറേഷണല്‍ മെഡിക്കല്‍ റെഡിനസ് സ്‌ക്വാഡ്രണിലേക്ക് ദര്‍ശന്‍ നിയമിതനായിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണ്. ഫെബ്രുവരി 22നാണ് കുറിതൊടാനുള്ള അനുമതി ദര്‍ശന് ലഭിച്ചത്.
ഇദ്ദേഹം ഗുജറാത്ത് സ്വദേശിയാണ്. നിലവില്‍ അമേരിക്കയിലെ മ്‌നസോട്ടയിലെ ഈഡന്‍ പ്രയാറിലാണ് താമസം. കുറി തൊട്ടുകൊണ്ട് ഡ്യൂട്ടി ചെയ്യാന്‍ അനുമതി ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ദര്‍ശന്‍ പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ കേട്ടു കേള്‍വിപോലും ഇല്ലാത്ത പുതിയ കാര്യമാണിതെന്നും ദര്‍ശന്‍ പ്രതികരിച്ചു.