വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങി കാനഡ; താമസ സൗകര്യങ്ങളും തൊഴിലില്ലായ്മയും വില്ലനാകുന്നു

വിദേശ പഠനം ആഗ്രഹിക്കുന്നവർ നിരവധിയാണ്. ഉപരി പഠനവും , മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യങ്ങളുമാണ് ആളുകളെ വിദേശത്തേക്ക് ആകർഷിക്കുന്നത്. അക്കാര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളടക്കം നിരവധിപ്പേരുടെ സ്വപ്നഭൂമിയാണ് കാനഡ. എന്നാൽ ഇപ്പോൾ കാനഡയിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. വിദേശ വിദ്യാർഥികളുടെ എണ്ണം രാജ്യത്ത് നിയന്ത്രിക്കാനൊരുങ്ങുകയാണ് കനേഡിയൻ സർക്കാർ‌.

താമസ സൗകര്യങ്ങളും തൊഴിലില്ലായ്മയും പ്രതിസന്ധിയായതോടെയാണ് പുതിയ തീരുമാനം. തൊഴിലില്ലായ്മയും വീട് ലഭ്യതക്കുറവും വർധിക്കുന്നതിനിടെ കാനഡയിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ. എന്നാൽ സർക്കാർ കൊണ്ടുവരാൻ പദ്ധതിയിടുന്ന പരിധി എത്രയാണെന്നു മാർക് മില്ലർ വ്യക്തമാക്കിയില്ല.ഒരു കനേഡിയൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു മന്ത്രിയുടെ പ്രതികരണം. കാനഡയിൽ വിദേശ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

നിയന്ത്രണാതീതം എന്നാണു നിലവിലെ അവസ്ഥയെ മന്ത്രി വിശേഷിപ്പിച്ചത്. പരിഭ്രമം ജനിപ്പിക്കുന്ന കണക്കുകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ പരിധി കൊണ്ടുവരുന്നതു കാന‍ഡയിൽ വീട് ലഭ്യതക്കുറവിനുള്ള ഏക പരിഹാരമായിട്ടല്ല കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2022ൽ എട്ടു ലക്ഷത്തിൽ പരം വിദേശ വിദ്യാർഥികളാണു കാനഡയിലുണ്ടായിരുന്നത്. 2012 ൽ ഇത് 2,75,000 ആയിരുന്നു. എളുപ്പത്തിൽ വർക്ക് പെർമിറ്റ് നേടാൻ കഴിയുന്ന രാജ്യമായതിനാൽ വിദേശ വിദ്യാർഥികളുടെ പ്രിയപ്പെട്ട രാജ്യമാണ് കാനഡ.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ