രാജ്യദ്രോഹികളെന്ന് കണ്ടെത്തിയതോടെ രണ്ട് ഉക്രൈന്‍ സൈനിക ജനറല്‍മാരെ പദവിയില്‍ നിന്ന് പുറത്താക്കി പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. പിന്നില്‍ നിന്ന് ചതിക്കുന്നതായി കണ്ടെത്തിയതോടെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.
‘ഇപ്പോള്‍ എല്ലാ രാജ്യദ്രോഹികളെയും നേരിടാന്‍ എനിക്ക് സമയമില്ല, പക്ഷേ ക്രമേണ അവരെല്ലാവരും ശിക്ഷിക്കപ്പെടും.’ സെലന്‍സ്‌കി പറഞ്ഞു.
ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ മുന്‍ മേധാവി ആന്‍ഡ്രി ഒലെഹോവിച്ച് നൗമോവ്, കെര്‍സണ്‍ മേഖലയിലെ എസ്ബിയു ഡയറക്ടറേറ്റിന്റെ മുന്‍ മേധാവി സെര്‍ഹി ഒലെക്സാന്ദ്രോവിച്ച് ക്രൈവോറുച്ച്കോയും ആണ് പുറത്താക്കപ്പെട്ടത്.
‘നമ്മുടെ രാജ്യത്തിന്റെ സംരക്ഷണം, അതിന്റെ സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച് ഉക്രൈന്‍ ജനതയോടുള്ള സൈനിക പ്രതിജ്ഞ ലംഘിക്കുന്ന, തങ്ങളുടെ മാതൃരാജ്യം എവിടെയാണെന്ന് തീരുമാനിക്കാന്‍ കഴിയാത്ത ഈ ഉയര്‍ന്ന സൈനിക റാങ്കിലുള്ള സൈനികര്‍ക്ക് തീര്‍ച്ചയായും അവരുടെ പദവി നഷ്ടപ്പെടും.’ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
Read more
അതേസമയം ഉക്രൈനും റഷ്യയ്ക്കുമിടയില്‍ മദ്ധ്യസ്ഥത വഹിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി സംസാരിച്ചുവെന്നും ഉക്രൈന്റെ സുരക്ഷയ്ക്കായി നിലനില്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉറപ്പ് നല്‍കിയെന്നും സെലന്‍സ്‌കി പറഞ്ഞു.