പിന്നില്‍ നിന്ന് ചതിക്കുന്നു; രണ്ട് ഉക്രൈന്‍ ജനറല്‍മാരെ പുറത്താക്കി സെലന്‍സ്‌കി

രാജ്യദ്രോഹികളെന്ന് കണ്ടെത്തിയതോടെ രണ്ട് ഉക്രൈന്‍ സൈനിക ജനറല്‍മാരെ പദവിയില്‍ നിന്ന് പുറത്താക്കി പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. പിന്നില്‍ നിന്ന് ചതിക്കുന്നതായി കണ്ടെത്തിയതോടെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.

‘ഇപ്പോള്‍ എല്ലാ രാജ്യദ്രോഹികളെയും നേരിടാന്‍ എനിക്ക് സമയമില്ല, പക്ഷേ ക്രമേണ അവരെല്ലാവരും ശിക്ഷിക്കപ്പെടും.’ സെലന്‍സ്‌കി പറഞ്ഞു.

ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ മുന്‍ മേധാവി ആന്‍ഡ്രി ഒലെഹോവിച്ച് നൗമോവ്,   കെര്‍സണ്‍ മേഖലയിലെ എസ്ബിയു ഡയറക്ടറേറ്റിന്റെ മുന്‍ മേധാവി സെര്‍ഹി ഒലെക്സാന്ദ്രോവിച്ച് ക്രൈവോറുച്ച്കോയും ആണ് പുറത്താക്കപ്പെട്ടത്.

‘നമ്മുടെ രാജ്യത്തിന്റെ സംരക്ഷണം, അതിന്റെ സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച് ഉക്രൈന്‍ ജനതയോടുള്ള സൈനിക പ്രതിജ്ഞ ലംഘിക്കുന്ന, തങ്ങളുടെ മാതൃരാജ്യം എവിടെയാണെന്ന് തീരുമാനിക്കാന്‍ കഴിയാത്ത ഈ ഉയര്‍ന്ന സൈനിക റാങ്കിലുള്ള സൈനികര്‍ക്ക് തീര്‍ച്ചയായും അവരുടെ പദവി നഷ്ടപ്പെടും.’ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉക്രൈനും റഷ്യയ്ക്കുമിടയില്‍ മദ്ധ്യസ്ഥത വഹിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി സംസാരിച്ചുവെന്നും ഉക്രൈന്റെ സുരക്ഷയ്ക്കായി നിലനില്‍ക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉറപ്പ് നല്‍കിയെന്നും സെലന്‍സ്‌കി പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ