Connect with us

WORLD

അമേരിക്കന്‍ യുദ്ധക്കപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി ചൈന

, 5:05 pm

അമേരിക്കന്‍ യുദ്ധക്കപ്പല്‍ തങ്ങളുടെ സമൂദ്രാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി ചൈന രംഗത്ത്. ജനുവരി 17 ന് അമേരിക്കന്‍ കപ്പലായ യുഎസ്എസ് ഹോപ്പര്‍ ദക്ഷിണ ചൈനാക്കടലിലെ ഹ്വാങ്യന്‍ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ വരെ അടുത്തെത്തിയെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ മേഖലയിലെ പരമാധികാരം സംരക്ഷിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിച്ചതായും ചൈന അറിയിച്ചു.

കടന്നുകയറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ അമേരിക്കന്‍ കപ്പലിനോടു തിരികെ പോകാന്‍ ആവശ്യപ്പെട്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് അറിയിച്ചു. യുഎസ് നടപടി രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ലു വ്യക്തമാക്കി. ദക്ഷിണ ചൈനാക്കടലില്‍ ചൈനയും ഫിലിപ്പീന്‍സും അവകാശവാദമുന്നയിക്കുന്ന ദ്വീപാണ് ഹ്വാങ്യന്‍.

അതേസമയം ഈ മേഖലയില്‍ ചൈന കൃത്രിമദ്വീപുകള്‍ നിര്‍മിക്കുന്നതിനെതിരെ അമേരിക്കയും രംഗത്തെത്തി. അവകാശമുന്നയിക്കുന്ന ഇടങ്ങളില്‍ ചൈന സൈനിക വിന്യാസം നടത്തുന്നത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലാണെന്നാണ് അമേരിക്ക പറയുന്നത്. ഈ സാഹചര്യത്തില്‍ യുഎസിന്റെ നീക്കങ്ങളെ പരമാധികാരം ഹനിക്കപ്പെടുന്നെന്ന കാരണം പറഞ്ഞു പ്രതിരോധിക്കാനാണ് ചൈനയുടെ നീക്കം.

 

Don’t Miss

FOOTBALL2 mins ago

ഗോവയ്ക്കു മുന്നില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നു; സെമി സാധ്യതയ്ക്ക് കനത്ത തിരിച്ചടി

സന്ദര്‍ശനത്തിനെത്തിയ എഫ്‌സി ഗോവ കൊച്ചിയിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. എഡു ബാഡിയ, കോറോ എന്നിവര്‍ ഗോവയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ മലയാളി...

FOOTBALL16 mins ago

ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ച് തകര്‍ത്ത് വീണ്ടും ഗോവ; തോല്‍വി മണത്ത് മഞ്ഞപ്പട

പതിനായിരക്കണക്കിന് ആരാധകരുടെ ആര്‍ത്ത് വിളികള്‍ക്ക് മറുപടി നല്‍കിയ വീണ്ടും ഗോവ. അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നും എഡു ബീഡിയ ്ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിച്ചു. ഇതോടെ, മത്സരത്തിന്റെ 80ാം...

SOCIAL STREAM25 mins ago

ജയന്‍, നസീര്‍, ജോസ് പ്രകാശ്, അജിത്തിന്റെ മങ്കാത്തയുടെ ‘ഓള്‍ഡ് വേര്‍ഷന്‍’ ട്രയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായി എത്തി പ്രക്ഷകരെ ആവേശംകൊള്ളിച്ച സിനിമയാണ് മങ്കാത്ത. ഇപ്പോള്‍ ചിത്രത്തിന്റെ ട്രയിലര്‍ റീമിക്‌സ് ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. എന്നാല്‍ അജിത്തിനും അര്‍ജുനും...

IN VIDEO49 mins ago

ഗോവയ്‌ക്കെതിരേ വിനീത് നേടിയ ഗോള്‍ കാണാം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടുനുള്ളില്‍ പന്തെത്തിച്ച ആരാധകരെ ഞെട്ടിച്ച ഗോവയുടെ വലയിലേക്ക് ചൂടാറും മുമ്പെ സികെ വിനീതിന്റെ കിടിലന്‍ ഫിനിഷ്. മത്സരത്തിന്റെ 29ാം...

FOOTBALL57 mins ago

ഇതെന്ത് ആഘോഷം: ഗോളടിച്ച വിനീത് റിനോയുമായി ആഘോഷിച്ചത് ഇങ്ങനെ: അന്തംവിട്ട് ആരാധകര്‍

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമനിനല ഗോള്‍ നേടിയ സികെ വിനീത് നേട്ടം ആഘോഷിച്ചത് വ്യത്യസ്തമായി. 29ാം മിനുട്ടിലാണ് വിനീത് ഗോവയുടെ വലയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ എത്തിച്ചത്. ഗോള്‍...

FOOTBALL1 hour ago

ആദ്യ പകുതി ഒപ്പത്തിനൊപ്പം; തുടക്കത്തില്‍ ഞെട്ടിച്ച ഗോവയെ പൊരുതി നേരിട്ട് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരത്തിന്റെ ആദ്യ പകുതി ഒപ്പത്തിനൊപ്പം. ഇരു ടീമുകള്‍ക്കും മികച്ച ചില അവസരങ്ങള്‍ ലഭിച്ച ആദ്യ പകുതിയില്‍ കോറോ ബ്ലാസ്‌റ്റേഴ്‌സിന്റെ...

FOOTBALL1 hour ago

അടിക്ക് തിരിച്ചടി: സികെ വിനീതിന്റെ തകര്‍പ്പന്‍ ഗോളില്‍ കളി ഒപ്പത്തിനൊപ്പം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടുനുള്ളില്‍ പന്തെത്തിച്ച ആരാധകരെ ഞെട്ടിച്ച ഗോവയുടെ വലയിലേക്ക് ചൂടാറും മുമ്പെ സികെ വിനീതിന്റെ കിടിലന്‍ ഫിനിഷ്. മത്സരത്തിന്റെ 29ാം...

SOCIAL STREAM2 hours ago

ടൈമിങ് ശരിയായാല്‍ ഫോട്ടോകള്‍ ദേ ഇങ്ങനെയിരിക്കും

നല്ല ഫോട്ടോയെടുക്കാന്‍ നിങ്ങള്‍ ഏറ്റവും നല്ല ഫോട്ടോഗ്രാഫര്‍ ആയിക്കിരിക്കണമെന്നില്ല, പെര്‍ഫക്റ്റ് ടൈമിലെ ക്ലിക്ക് മതിയാകും.  അങ്ങനെയെടുക്കുന്ന ഫോട്ടോ ഫോട്ടോഗ്രാഫറിന് മാത്രമല്ല, ഫോട്ടോ കാണുന്നവര്‍ക്കും ഒരിക്കലും മറക്കാതെ ഒരനുഭവമായിരിക്കും ....

FOOTBALL2 hours ago

ആദ്യ വെടിപൊട്ടി: ആറാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഞെട്ടി

സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും പതറുന്നു. എഫ്‌സി ഗോവയ്‌ക്കെതിരേ നടക്കുന്ന ആദ്യ മത്സരത്തില്‍ ആറാം മിനുട്ടില്‍ ഗോള്‍ വഴങ്ങി കേരള ബ്വാസ്‌റ്റേഴ്‌സ്. മൂന്നാം മിനുട്ടില്‍...

KERALA2 hours ago

‘ഇടതുപക്ഷത്തിന് വ്യതിയാനം വരുമ്പോള്‍ സ്‌നേഹപൂര്‍വം തിരുത്താനാണ് ശ്രമിക്കുന്നത്, സി.പി.ഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷ മുന്നണി ശക്തിപ്പെടുമെന്ന ധാരണ സി.പി.ഐ.എമ്മിന് വേണ്ട’

ഇടതുപക്ഷത്തിന് വ്യതിയാനം വരുമ്പോള്‍ സ്‌നേഹപൂര്‍വം തിരുത്താനാണ് ശ്രമിക്കുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ.എം ദുര്‍ബലപ്പെട്ടാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. സി.പി.ഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷ...