ട്രംപ് ഏർപ്പെടുത്തിയ തീരുവകൾക്ക് തിരിച്ചടി നൽകാൻ ചൈനയും കാനഡയും; അടുത്ത നീക്കത്തിന് ഒരുങ്ങി മെക്സിക്കോ

മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങൾക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർദ്ധനവ് ചൊവ്വാഴ്ച മുതൽ ആരംഭിക്കുമ്പോൾ, ഒറ്റാവയും ബീജിംഗും അവരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

അമേരിക്ക ഏർപ്പെടുത്തിയ ലെവികൾക്ക് മറുപടിയായി ചൊവ്വാഴ്ച മുതൽ യുഎസ് ഇറക്കുമതികൾക്ക് കാനഡ തീരുവ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞു. ട്രംപിന്റെ നടപടിക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി, ബീജിംഗ് യുഎസ് കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്ന് ചൈനയുടെ പിന്തുണയുള്ള ഗ്ലോബൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

Read more

ട്രംപിന്റെ നടപടികൾക്ക് മറുപടി നൽകുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമും തീരുമാനമെടുത്തു” ഞങ്ങൾക്ക് ഒരു പ്ലാൻ ബി, സി, ഡി” ഉണ്ട് എന്നും അവർ പറഞ്ഞു. “യുഎസ് ഏർപ്പെടുത്തിയ താരിഫുകൾ കാരണം, അമേരിക്കക്കാർ പലചരക്ക് സാധനങ്ങൾ, ഗ്യാസ്, കാറുകൾ എന്നിവയ്ക്ക് കൂടുതൽ പണം നൽകേണ്ടിവരും, ആയിരക്കണക്കിന് തൊഴിലുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.” ട്രൂഡോ പറഞ്ഞു.